Viral

ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് ഡെലിവറി ബോയ്.

പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കേണ്ട സാമൂഹിക ജീവികളാണ് മനുഷ്യര്‍. അതില്‍ വലുപ്പചെറുപ്പമൊന്നും ഇല്ല. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് ഏഴു മാസം പ്രായമുള്ള ഒരു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ച ഒരു ഡെലിവറി ബോയാണ്.

38 വയസ്സുകാരന്‍ ദേവേന്ദ്ര ഒരു നിര്‍മ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. രാവിലെ അദ്ദേഹം ഏഴു മാസം പ്രായമുള്ള കുഞ്ഞിന് ആഹാരം കൊടുത്തുകൊണ്ട് ഇരുന്നപ്പോള്‍ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടു. പരിഭ്രാന്തനായ ദേവേന്ദ്ര,കുഞ്ഞിനെയും എടുത്തു കൊണ്ട് ഓടി. അപ്പോഴാണ് ഫുഡ് ഡെലിവറി ബോയിയായ രവി ധോക്രയെ അയാല്‍ കണ്ടത്. നിസ്സങ്കോചം കുഞ്ഞിനെ വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ രവി തയ്യാറായി.

രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള സലൂഗ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചു. പക്ഷെ അവിടെ ഡോക്ടര്‍ ഇല്ലായിരുന്നു. പിന്നെ രണ്ടര കിലോമീറ്റര്‍ യൊത്ര ചെയ്ത് ജാദവ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കൊളംബിയ ഏഷ്യ ആശുപത്രിയില്‍ എത്തിച്ചു. കൃത്യ സമയത്ത് കുഞ്ഞിനെ എത്തിക്കാന്‍ കഴിഞ്ഞതുകൊണ്ട് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. വിവരം അറിഞ്ഞ സൊമാറ്റൊ മേധാവി രവിയെ അഭിനന്ദിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top