Sports

ധോണിയും കോഹ്ലിയും പിന്തുണ ആവശ്യത്തിന് നല്‍കിയില്ല. ശ്രദ്ധേയമായ പിന്തുണ തന്നത് ഗാംഗുലി; തുറന്നടിച്ച് യുവരാജ് സിങ്ങ്

മുംബൈ: സൗരവ് ഗാംഗുലി ക്യാപ്റ്റന്‍ ആയപ്പോള്‍ നന്നായി പിന്തുണച്ചു. അത്ര പിന്തുണ ധോണിയില്‍ നിന്നും കൊഹ്ലിയില്‍ നിന്നും ലഭിച്ചില്ല എന്ന് തുറന്നടിച്ചുകൊണ്ട് യുവരാജ് സിങ്ങ് രംഗത്ത്. പ്രമുഖ ക്രിക്കറ്റ് വെബ് പോര്‍ട്ടലായ സ്പ്പോര്‍ട്ട്സ് സ്റ്റാറിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.

സൗരവ് ഗാംഗുലിയുടെ കീഴിലും ധോണിയുടെ കീഴിലും കളിച്ചിട്ടുണ്ട്. രണ്ടു പേരുടെയും ക്യാപ്റ്റന്‍സിയെ കുറിച്ച് താരതമ്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും കൂടുതല്‍ പിന്തുണ കിട്ടിയത് ഗാംഗുലിയില്‍ നിന്നാണെന്ന് യുവരാജ് മനസ്സു തുറന്നു. അദ്ദേഹത്തിന് ഒപ്പം തനിക്ക് ഒരുപാട് നല്ല ഓര്‍മ്മകളുണ്ട്. അദ്ദേഹം തന്നതുപോലെയുള്ള ഒരു പിന്തുണ തനിക്ക് ധോണിയില്‍ നിന്നും കൊഹ്ലിയില്‍ നിന്നും ലഭിച്ചില്ലെന്നും യുവരാജ് പറഞ്ഞു.

യുവരാജ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യം കളിക്കുന്നത് സൗരവ് ഗാംഗുലിയ്ക്ക് കീഴില്‍ 2000ത്തിലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ്. പിന്നീട് മധ്യനിരയിലെ ഗാംഗുലിയുടെ വിശ്വസ്തതാരമായി മാറാന്‍ കഴിഞ്ഞു യുവരാജിന്.

ഗാംഗുലിയ്ക്ക് ശേഷം രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ എന്നിവരുടെ കീഴിലും യുവരാജ് സിങ്ങിന് കളിക്കാന്‍ സാധിച്ചു. യുവി ഇന്ത്യന്‍ ടീമിലെ ഒഴിവാക്കാന്‍ കഴിയാത്ത താരമായി മാറുന്നത് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ കളിക്കുമ്പോഴായിരുന്നു. 2011ല്‍ ധോണിയ്ക്ക് കീഴില്‍ ഇന്ത്യ രണ്ടാം വട്ടം ലോകകപ്പ് കിരീടം നേടിയപ്പോള്‍ ധോണി മാന്‍ ഓഫ് ദ് മാച്ചും യുവി മാന്‍ ഓഫ് ദ് ടൂര്‍ണ്ണമെന്‍റും ആയിരുന്നു. പിന്നിട് ക്യാന്‍സര്‍ ബാധിതനായ യുവി ചികിത്സയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയെങ്കിലും മുന്‍കാലത്തെ പ്രകടനത്തിനനുസരിച്ച് ഉയരാന്‍ കഴിഞ്ഞില്ല.

യുവി അവസാനമായി ഇന്ത്യയെ പ്രതിധിധീകരിച്ച് കളിച്ചത് ജൂണ്‍ 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനു എതിരെ ആയിരുന്നു. വിരമിക്കല്‍ വേളയില്‍ താന്‍ നേരത്തെ തിരികെ വരാന്‍ ശ്രമിച്ചപ്പോള്‍ ടീം മാനേജ്മെന്റ് തന്നോട് സ്വീകരിച്ച നിലപാടില്‍ യുവി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top