Entertainment

സീരിയൽ താരത്തെ കല്യാണം കഴിച്ച് യൂട്യൂബർ..!! താരങ്ങൾ ആരെന്ന് അറിയണ്ടേ??

ഭ്രമണം എന്ന സീരിയലിലെ ഹരിതയെ സീരിയൽ പ്രേമികൾ ഒന്നും മറക്കില്ല. ഒരേ സീരിയലിൽ തന്നെ വില്ലത്തി ആയും നായിക ആയും തിളങ്ങിയ താരം ആണ് സ്വാതി നിത്യനന്ദ്. ഒറ്റ സീരിയൽ കൊണ്ട് താരത്തിനു ഒരു വലിയ ആരാധക വൃന്ദത്തെ ആണ് ലഭിച്ചത്. ഇപ്പോൾ മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന നാമം ജപിക്കുന്ന വീട് എന്ന സീരിയലിൽ നായിക ആണ് സ്വാതി.സ്വന്തം യൂട്യൂബ് ചാനലിൽ നിരവധി സബ്സ്ക്രൈബ്ഴ്സും താരത്തിനു സ്വന്തം ആയി ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ ലക്ഷകണക്കിന്‌ ആളുകൾ ആണ് താരത്തെ പിന്തുടരുന്നത് . ഇൻസ്റ്റഗ്രാമിൽ സ്വാതി പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഷൂട്ട് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം.

എട്ട് ലക്ഷത്തോളം സബ്സ്ക്രൈബ്ർസ് ഉള്ള പ്രമുഖ യൂട്യൂബറായ കാർത്തിക് സൂര്യയുമായി ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ആണ് സ്വാതി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവച്ചത് . വിവാഹവേഷത്തിൽ മാലയിടുന്ന ഇരുവരേയും കണ്ട് അത്ഭുതപ്പെട്ടിരിക്കുക ആണ് ആരാധകർ. സ്വാതിയുടെ ഭർത്താവ് ഇതല്ലല്ലോ എന്നായിരുന്നു കാര്യം മനസിലാകാതെ ആദ്യം ആരാധകർ ഒന്നടങ്കം പറഞ്ഞത്. പിന്നീട് ആണ് കാർത്തിക്കിനെ ആളുകൾ ശ്രെദ്ധിച്ചത്. കാർത്തിക്ക് ആളുകൾക്ക് സുപരിചിതൻ ആയോണ്ട് ആളുകൾക്ക് അത്‌ ഫോട്ടോ ഷൂട്ട്‌ ആണ് എന്ന് മനസിലാക്കാൻ വലിയ പ്രയാസം ഉണ്ടായില്ല.

ഭ്രമണം സീരിയലിലെ തന്നെ ക്യാമറാമാൻ പ്രതീഷ് ആണ് സ്വാതിയുടെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്നും തന്റെ വീട്ടുകാരുടെ അനുവാദം ലഭിച്ചില്ല എന്നും സ്വാതി തന്നെ തുറന്ന് പറഞ്ഞിരുന്നു. മെയ് 29ന് ആയിരുന്നു വിവാഹം. അതുകൊണ്ട് ഇപ്പോഴത്തെ ഫോട്ടോ ഷൂട്ട്‌ ആണ് എന്ന് സ്വാതി പറഞ്ഞിരുന്നു. ഒപ്പം രസകരമായ ഒരു കാര്യം കൂടെ താരം പറഞ്ഞു. ” ഇതിനുമുമ്പ് തൻറെ കല്യാണം മൂന്നുതവണ നടന്നിട്ടുണ്ടെന്നും എന്നാൽ യഥാർത്ഥ ജീവിതത്തിൽ തനിക്ക് ഒരു ഭർത്താവ് മാത്രമേ ഉള്ളൂ എന്നും താരം പറയുന്നുണ്ട് “.

സ്വാതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങൾ കാർത്തിക് സൂര്യയും തൻറെ യൂട്യൂബ് ചാനൽ വഴി പുറത്ത് വിട്ടിട്ടുണ്ട് .

കാർത്തിക്കിന്റെ വാക്കുകൾ ഇങ്ങനെ…

” പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ, പുല്ല് ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള കല്യാണം ആയിരുന്നു എങ്കിലും മാലയിട്ടപ്പോൾ എനിക്ക് വലിയ ചമ്മലായിരുന്നു”

സ്വാതിയുടെ വിവാഹത്തിന് ആദ്യം വീട്ടുകാരുടെ പിന്തുണ ലഭിച്ചിരുന്നില്ല എന്നും എന്നാൽ വിവാഹശേഷം വീട്ടുകാർ സ്നേഹത്തിൽ ആണ് എന്നും താരം പറഞ്ഞിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു ഉള്ള വിവാഹം ആയിരുന്നു സ്വാതിയുടെ. നിറയെ വിവാദങ്ങൾ സൃഷ്ടിച്ചതും.

Most Popular

To Top