Entertainment

ലോകത്തെ ഞെട്ടിച്ച് അവൻ പുറത്തുവന്നു

കടലിലെ ഏറ്റവും ഭാരമേറിയതും വിലപിടിപ്പുള്ള മത്സ്യം പുറംലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. 250 കിലോ ഭാരമുള്ള ബ്ലൂഫിൻ ട്യൂണ എന്ന മത്സ്യമാണ് സമുദ്ര ജീവി നീരിക്ഷകനായ കയാക്കർ റൂപ്പർട്ട് കിർക്വുഡിന്റെ കണ്ണിൽ പെട്ടത്.

കടലിൽ നിരീക്ഷണം നടത്തുന്ന സമയത്താണ് പ്ലൈമൗത്തിന് മൂന്ന് മൈൽ അകലെ റൂബർട്ട് മത്സ്യത്തെ കണ്ടത്. അറുപതുകാരനായ കിർക്വുഡ് സമുദ്ര ജീവികളെ നിരീക്ഷിക്കുന്ന വ്യക്തിയാണ്.

43 mph വേഗതയിൽ കുതിക്കുന്ന ഇവയെ മൽസ്യങ്ങളുടെ രാജാവ് എന്നാണ് ഇവയെ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിംഗ്‌വേ വിശേഷിപ്പിച്ചത്. 6.5 അടി നീളവും 550lb തൂക്കവുമുള്ള ഈ മത്സ്യത്തിന്റെ ആയുസ്സ് 40 വർഷമാണ്.

ഇവ വലയിൽ പെട്ടാൽ തിരികെ കടലിൽ വിടണമെന്നാണ് യു കെ യിലെ നിയമം. എന്നാൽ ജപ്പാനിൽ ഈ പ്രേശ്നങ്ങൾ ഇല്ല.

Most Popular

To Top