Viral

‘വര്‍ക്ക് ഫ്രം ഹോം’ എന്നാല്‍ ശരിക്കും എന്താണ്? ചിരിപ്പൂരത്തിന് തിരികൊളുത്തുന്ന ഒരു ടിക്ക് ടോക്ക് വീഡിയോ

തിരുവനന്തപുരം : മിക്ക ജീവനക്കാരും ഈ ലോക്ക്ഡൗണിന്റെ കാലത്ത് വീട്ടില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളിലെ ചില വീഡിയോകള്‍ കണ്ടാല്‍ വര്‍ക്ക് ഫ്രം ഹോം അത്ര എളുപ്പമുള്ള ഒരു പരിപാടി അല്ല എന്ന് മനസ്സിലാക്കാം.ഇതിനായി പല കാരണങ്ങളും ഉണ്ട്. രക്ഷിതാക്കളുടെ ഒരു പ്രധാന പ്രശ്നം ഡേ കെയറും, പ്ലേ സ്കൂളും, സ്കൂളും ഒന്നും പ്രവര്‍ത്തിക്കാത്തത് ആണ്.
ജോലി ചെയ്യുന്ന സമയത്തായിരിക്കും മക്കളുടെ കുസൃതികളും കളികളും. അങ്ങനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കുറുമ്പന്മാരായ രണ്ടു മക്കള്‍… രണ്ടുപേരുടെയും കളി അച്ഛന്റെ ലാപ്ടോപ്പിലും കസേരയിലുമാണ്.


ജോലി ചെയ്യാന്‍ സമ്മതിക്കാതെ കസേരയില്‍ കയറി ഇരിക്കുന്ന മക്കളെ അച്ഛന്‍ കട്ടിലില്‍ കൊണ്ടുപോയി ഇരുത്തുന്നു.


അവര്‍ വീണ്ടും കസേരയില്‍ പോയി ഇരിക്കുന്നു. വീഡിയോയുടെ അവസാനം മക്കളെ അടക്കി ഇരുത്താന്‍ ശ്രമിച്ച അച്ഛന്‍ ക്ഷീണിക്കുന്നതു മാത്രം മിച്ഛം. അമ്മയാണ് ഈ തകര്‍പ്പന്‍ വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top