Viral

വിവാഹമണ്ഡപത്തില്‍ ഇരുന്നും ജോലി ചെയ്യുന്ന വധു; അക്ഷമനായി എല്ലാം ശ്രദ്ധിച്ചിരിക്കുന്ന വരൻ; വീഡിയോ വൈറല്‍

ഒരു ജോലി ലഭിക്കാനുള്ള കഷ്ട്ടപ്പാടും അതില്‍ നിലനില്‍ക്കാനുള്ള കഠിനപ്രയത്‌നവും ഏത് മേഖലയിലുമുള്ള ആളുകള്‍ക്ക് അറിയാവുന്നതാണ്. കൊവിഡ് വന്നത് മൂലം എത്രയോ മനുഷ്യര്‍ക്കാണ് ജോലി നഷ്ടമായത്. ചില ജോലിക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നുള്ള സ്ഥിതിയും ആയി.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ ഒരു വധു തന്റെ വിവാഹത്തിനിടയ്ക്ക് മണ്ഡപത്തിലിരുന്ന് തിരക്കിട്ട് ജോലി ചെയ്യുന്ന വീഡിയോ വൈറലാവുകയാണ്. വധുവും വരനും വിവാഹമണ്ഡപത്തില്‍ ഇരിക്കുകയാണ്. വധുവിന്റെ മടിയല്‍ ലാപ്‌ടോപ്പും കൈയ്യില്‍ ഫോണുമാണ് ഇരിക്കുന്നത്.

തന്റെ വിവാഹമാണെന്നും മണ്ഡപത്തിലാണെന്നു മുള്ള ചിന്തയില്ലാതെ ടെന്‍ഷനിച്ച് ജോലി ചെയ്യുന്ന വധുവും ഇതെല്ലാം അക്ഷമനായി നോക്കിയിരിക്കുന്ന വരന്റെയും വീഡിയോയാണ് സാമുഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

നിങ്ങള്‍ ജോലി ഭാരത്താല്‍ ആണെന്ന ചിന്തയിലാണോ? എങ്കില്‍ ഇതൊന്ന് കണ്ടു നോക്കൂ എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ലക്ഷകണക്കിന് ആളുകള്‍ ഇപ്പോള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. എന്തായലും ജോലി പോകുമോ എന്നുള്ള ഭയത്താലാണോ.

ക്രൂരനായ ബോസിന്റെ ചീത്ത വിളി പേടിച്ചിട്ടാണോ. അതോ ജോലിയില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയുള്ളത് കോണ്ടോ ആണ് ഈ വധു തന്റെ ജീവിതത്തിലെ പ്രധാന കാര്യമായ വിവാഹ സമയത്ത് പോലും ജോലിയില്‍ മുടക്കം വരാതിരുന്നത് എന്നത് നിസംശയം പറയാം. വീഡിയയോയ്ക്ക് നിരവധി പേര്‍ കമന്റുകളും ചെയ്തിട്ടുണ്ട്. കുറെ പേര്‍ വധുവിന്റെ ആത്മാര്‍ത്ഥതയെ പ്രശംസിച്ചിട്ടുണ്ട്.

Most Popular

To Top