Viral

500 അതിഥി തൊഴിലാളികള്‍ക്ക് വിവാഹസദ്യ ; വധൂവരന്മാരെ അഭിനന്ദിച്ച് പോലീസ്

കടുങ്ങല്ലൂര്‍ (എറണാകുളം) : തിങ്കളാഴ്ച്ച ബിനാനിപുരത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിലെല്ലാം കല്ല്യാണസദ്യ ആയിരുന്നു. ഈ ലോക്ക്ഡൗണ്‍ കാലത്ത് 500 തൊഴിലാളികള്‍ ഉണ്ടത് പിറവം സ്വദേശി വിമല്‍ദേവിന്റെയും പടിഞ്ഞാറേ കടുങ്ങല്ലൂര്‍ പീടികപ്പടി ചുരക്കോട്ടയില്‍ സരസന്റെ മകള്‍ ശ്രീദേവിയുടെയും കല്ല്യാണസദ്യയാണ്.

ശ്രീദേവിയുടെ വിവാഹം തിങ്കളാഴ്ച്ച നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ലോക്ക്ഡൗണ്‍ നിലവില്‍ വന്നെങ്കിലും വരന്റെ വീട്ടുകാരും സമ്മതം അറിയിച്ചതോടെ ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അന്നു തന്നെ വിവാഹം നടത്താന്‍ തീരുമാനിച്ചു. ആയിരത്തില്‍ അധികം പേര്‍ക്ക് സദ്യ ഒരുക്കി നടത്താന്‍ തീരുമാനിച്ചിരുന്ന വിവാഹത്തിന്റെ ചടങ്ങില്‍ 20 പേര്‍ മാത്രമേ പങ്കെടുത്തുള്ളു.

എന്നാല്‍ ഇവര്‍ 500 പേര്‍ക്ക് സദ്യ ഒരുക്കി കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ വ്യവസായ മേഖലയില്‍ പണിയില്ലാതെ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. തയ്യാറാക്കിയ ഭക്ഷണം ബിനാനിപുരം പോലീസിനെ വിതരണത്തിനായി ഏല്‍പ്പിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ച് വിവാഹം നടത്തിയതിന് വിമല്‍ദേവിനും ശ്രീദേവിയ്ക്കും സി ഐ സുധീഷ് കുമാര്‍, എസ് ഐ എ കെ സുധീര്‍, എ എസ് ഐ ഹരി എന്നിവര്‍ ചേര്‍ന്ന് മധുരം നല്‍കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top