Entertainment

‘ജെസ്സിയായി വരാന്‍ തൃഷ തയ്യാറാണ്. കാര്‍ത്തിക്ക് ആയി വരാന്‍ ചിമ്പു തയ്യാറായാല്‍ മാത്രമേ രണ്ടാം ഭാഗം സംഭവിക്കു.’ വിണ്ണൈത്താണ്ടി വരുവായയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ഗൗതം മേനോന്‍

മാസ്റ്റര്‍ ഡയറക്ടര്‍ ഗൗതം വാസുദേവ് മേനോന്‍ തെന്നിന്ത്യയിലെ മികച്ച പ്രണയ ചിത്രങ്ങളുടെ അമരക്കാരനാണ്. ചിമ്പുവിന്റെയും തൃഷയുടെയും വിണ്ണൈത്താണ്ടി വരുവായ എന്ന റൊമാന്റിക്ക് ഡ്രാമ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. തെന്നിന്ത്യയില്‍ ശ്രദ്ധേയമായ ഒരു തരംഗം സൃഷ്ടിച്ച ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ സംവിധായകന്‍ ഗൗതം മേനോന്‍ ആ രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ്. ‘ചിത്രത്തിന്റെ തിരക്കഥ റെഡിയാണ്. ഒട്ടേറെ മികച്ച ആശയങ്ങള്‍ ചിത്രത്തിനായി തയ്യാറാക്കി ഇരിക്കുകയാണ്. ജെസ്സിയായി വരാന്‍ തൃഷ റെഡിയാണ്. എന്നാല്‍ കാര്‍ത്തിക്കായി വരാന്‍ ചിമ്പു റെഡി ആയാല്‍ മാത്രമേ രണ്ടാം ഭാഗം സംഭവിക്കു. കാരണം രണ്ടാം ഭാഗത്തിന്റെ കഥ വികസിക്കുന്നത് കൂടുതലും കാര്‍ത്തിക്കിലൂടെയാണ്.

ചിമ്പു ഇപ്പോള്‍ മറ്റു ചിത്രങ്ങളുടെ തിരക്കിലാണ്. അതുകൊണ്ട് തന്നെ കാര്‍ത്തിക്ക് ആയുള്ള മേക്കോവറില്‍ എത്താന്‍ അദ്ദേഹം തയ്യാറായാല്‍ മാത്രമേ വിണ്ണൈത്താണ്ടി വരുവായയുടെ രണ്ടാം ഭാഗം എനിക്ക് ഒരുക്കാന്‍ സാധിക്കൂ. ഞാന്‍ ഇപ്പോള്‍ മൂന്ന് തമിഴ്‌ ചിത്രങ്ങളുടെ തിരക്കിലാണ്.’

ഗൗതം മേനോന്‍ ഒരു നടന്‍ എന്ന നിലയിലും ഈ വര്‍ഷം കൈയ്യടി നേടിയിരുന്നു. ഫഹദ് ഫാസില്‍ – അന്‍വര്‍ റഷീദ് ചിത്രമായ ട്രാന്‍സിലെ വില്ലനിലൂടെയും ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കണ്ണും കണ്ണും കൊള്ളയ് അടിത്താല്‍ എന്ന തമിഴ് ചിത്രത്തിലൂടെയും ഗൗതം തന്റെ അഭിനയമികവ് തെളിയിച്ചു. ഗൗതം മേനോന്റെ വരാനിരിക്കുന്ന ചിത്രം വിക്രമിന്റെ ധ്രുവ നച്ചത്തിരമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top