Entertainment

ചിത്രങ്ങൾ: ഓഫ് വൈറ്റ് വസ്ത്രത്തിൽ സുന്ദരി ആയി നിറവയറോട് അനുഷ്ക.

വിരാട് കോലിക്ക് ഇന്ത്യയിൽ നിരവധി ആരാധകർ ആണ്. വിരാഡിനോട് ഉള്ള ഇഷ്ട്ടം കാരണം വിരാടിന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ബൊളീവുഡ് സുന്ദരി അനുഷ്ക ശർമ്മ വിരാടിന്റെ ജീവിത സഖി ആയതോടെ ആരാധകർ വർധിച്ചു. ഇപ്പോൾ തന്റെ കടിഞ്ഞൂൽ കൺമണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശർമ്മയും.

മാസങ്ങൾക്ക് മുൻപ് അനുഷ്ക അമ്മയാവാൻ പോകുന്നുവെന്ന വിവരം താരദമ്പതികൾ പറഞ്ഞത് മുതൽ ആരാധകർ അവരുടെ ഓരോ വിശേഷങ്ങളും ആകാംഷയോടെ കാത്തിരിക്കുക ആയിരുന്നു. ഇരുവരുടെയും ജീവിതം ആരാധകർ ആകാംഷയോടെ ആയിരുന്നു നോക്കി കണ്ടത്. സിനിമയുടെ സെറ്റുകളിലും ക്രിക്കറ്റ് സ്റ്റേഡിയത്തിലും ഒക്കെ നിറവയറുമായി പ്രത്യക്ഷപ്പെട്ട അനുഷ്കയുടെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ വൈറൽ ആകുമായിരുന്നു.

ഇപ്പോൾ വോഗ് മാഗസിന്റെ കവർ ചിത്രത്തിൽ നിറവയറോഡ് വീണ്ടും അനുഷ്ക എത്തിയിരിക്കുകയാണ്. പ്രസവത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ആണ് അനുഷ്കയുടെ ഈ കവർ ഫോട്ടോ വയറൽ ആകുന്നത്.  ഓഫ് വൈറ്റ് നിറമുള്ള വസ്ത്രത്തിൽ സുന്ദരിയായി അനുഷ്ക പ്രത്യക്ഷപ്പെടുന്നത്. നീളമുള്ള ജാക്കറ്റ് ധരിച്ച് ഉണ്ടെങ്കിലും നിറവയർ വ്യക്തമായി കാണിച്ചുകൊണ്ടുള്ള ചിത്രമാണ് കവർപേജ് ആയി വരുന്നത്.  അനുഷ്ക ശർമയുടെ പുതിയ തുടക്കം”എന്നുകൂടി സൂചിപ്പിച്ചിട്ടുണ്ട്.

2017 ലായിരുന്നു ഇരുവരുടെയും വിവാഹം. അതീവരഹസ്യമായി ഇറ്റലിയിൽ വച്ച് നടത്തിയിരുന്ന വിവാഹം ആയിരനെങ്കിലും പെട്ടെന്ന് തന്നെ ഇന്ത്യയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരുടെയും ആരാധകർ അത്‌ ഉത്സവം ആക്കിയിരുന്നു. പ്രിയപ്പെട്ട ക്രിക്കറ്റ്‌ താരം പ്രിയപ്പെട്ട നടിയുടെ കൈ പിടിച്ചപ്പോൾ ആരാധകർ സന്തോഷപൂർവം ആ വാർത്തയെ ഏറ്റെടുത്തു.

ഡിസംബറിൽ ഇരുവരും മൂന്നാം വിവാഹ വാർഷികം ആഘോഷിച്ചിരുന്ന വാർത്തകളും വന്നിരുന്നു.ഈ വിവാഹവാർഷികത്തിനു ഇരട്ടി മധുരം ആണ്. അടുത്ത വിവാഹവാർഷികത്തിൽ കുഞ്ഞു കൂടി ഒപ്പം ഉണ്ടാകും എന്ന സന്തോഷത്തിലായിരുന്നു ഇരുവരും.

ആഗസ്റ്റിലാണ് താൻ ഗർഭിണിയാണെന്ന കാര്യം അനുഷ്ക തന്നെ ആരാധകരെ അറിയിക്കുന്നത്. ജനുവരിയിലാണ് ഡേറ്റ്.
കുഞ്ഞ് അതിഥി താര കുടുംബത്തിലേക്ക് കടന്നു വരാൻ ഇനി ദിവസങ്ങൾ മാത്രമേ അവിശേഷികുന്നുള്ളു എന്ന സന്തോഷത്തിലാണ് താരകുടുംബം.

ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ താരം സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവം ആയിരുന്നു നടി. അതിൽ പലതും ശ്രദ്ധിക്കപ്പെട്ടെങ്കിലും ഏറെ വിവാദങ്ങൾ നേടിയ ഒരു ചിത്രമായിരുന്നു അനുഷ്ക വ്യായാമം ചെയ്യുന്ന ചിത്രം, ഭർത്താവിൻറെ പിന്തുണയോടെ ശീർഷാസനം ചെയ്യുന്ന ചിത്രം നടി തന്നെയാണ് പങ്കുവെച്ചത്. ഇരുവരെയും സ്നേഹിച്ച ആരാധകർക്ക് ആ ചിത്രം ഉൾകൊള്ളാൻ കഴിഞ്ഞില്ല. അവരോട് ആരാധകർക്ക് ഉള്ള കരുതലും സ്നേഹവും തന്നെ ആണ് ഈ ശ്രെദ്ധയ്ക്ക് പിന്നിൽ.

വളരെ പെട്ടെന്ന് തന്നെ സോഷ്യൽ ചിത്രം സോഷ്യൽ മീഡിയയിൽ വയറലായി. ഈ സമയത്ത് തലകുത്തി നിൽക്കാൻ നടി കാണിച്ച ധൈര്യത്തിനും അതിന് കൂടെ നിന്ന വിരാടിനും കുറെ ആളുകൾ പ്രേശംസിച്ചു എങ്കിലും വിമർശനങ്ങളും അതുപോലെതന്നെ ഒപ്പം ഉണ്ടായിരുന്നു. കുറെ കയ്യടി കിട്ടിയെങ്കിലും ചെറിയ അശ്രദ്ധ കൊണ്ട് ഉണ്ടാകാൻ പോകുന്നത് വലിയ അപകടം ആയിരിക്കാം എന്ന് പലരും അഭിപ്രായപെട്ടിരുന്നു. അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടം വരാവുന്ന ഒരു വ്യായാമമാണ് ശീർഷാസനം എന്നായിരുന്നു കമൻറുകൾ പലതും.

അനുഷ്ക പറഞ്ഞത്, തന്റെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാണ് താൻ ഇത് ചെയ്യുന്നത് എന്നും ആരും ഇത് അനുകരിക്കരുത് എന്നും നടി വ്യക്തമാക്കിയിരുന്നു.

Most Popular

To Top