Entertainment

വിഷ്ണു വിശാലിന് പിറന്നാൾ സർപ്രൈസുമായി ജ്വാല ഗുട്ട, ചിത്രങ്ങള്‍ പങ്കുവെച്ച് വിഷ്ണു

തമിഴിലെ പ്രിയപ്പെട്ട നടനാണ് വിഷ്ണു വിശാല്‍. കുറച്ച് സിനിമകള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് വിഷ്ണു. രാക്ഷസന്‍ എന്ന സിനിമ വിഷ്ണുവിന്റെ കരിയര്‍ ബെസ്റ്റ് സിനിമയായിരുന്നു. ഇന്ന് താരം പിറന്നാള്‍ ആഘോഷിക്കുകയാണ്. വിഷ്ണുവിന് പിറന്നാള്‍ ആശംസയുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. അതില്‍ കാമുകിയും നടിയുമായ ജ്വാല ഗുട്ടയ്‌ക്കൊപ്പമുള്ള പിറന്നാള്‍ ആഘോഷ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരി ക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

എന്റെ ബേബിയുടെ സര്‍പ്രൈസ് എന്ന് കുറിച്ചു കൊണ്ടാണ് ജ്വാല ഗുട്ടയ്‌ക്കൊപ്പമുള്ള ചിത്രം വിഷ്ണു പങ്കുവെച്ചത്. ചിത്രത്തില്‍ വിഷ്ണുവിന്റെ കൈയില്‍ കേക്കുമുണ്ട്. ഈ ചിത്രം ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. വിഷ്ണുവിന് മനോഹരമായ പിറന്നാള്‍ ആശംസ നേര്‍ന്ന് ജ്വാല ഗുട്ടയും രംഗത്തെത്തിയിട്ടുണ്ട്. ഹാപ്പി ബെര്‍ത്ത് ഡേ ബേബി എന്നാണ് ജ്വാല വിഷ്ണുവിനോടൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. ഇരുവരും ഏറെ നാളായി പ്രണയിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും താരങ്ങല്‍ പങ്കുവച്ചിട്ടുമുണ്ട്്. ഇരുവരും നേരത്തെ വെവ്വെറെ വിവാഹം കഴിച്ചിരുന്നു.

വിഷ്ണുവിന്റേ ആദ്യ വിവാഹം പ്രണയ വിവാഹമായിരുന്നു. ഈ ബന്ധത്തില്‍ താരത്തിന് ഒരു മകനുമുണ്ട്. ആദ്യ വിവാഹം തന്നെ സംബന്ധിച്ച് അത്രവേഗം മറക്കാന്‍ കഴിയുന്ന ഒന്നല്ലെന്നാണ് നടന്‍ പറയുന്നത്. ജ്വാല ഗുട്ടയുമായുളള ബന്ധത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. വിവാഹ മോചനത്തിന് ശേഷമാണ് ഞാന്‍ ജ്വാല ഗുട്ടയെ കാണുന്നതും അടുത്ത് സമയം ചിലവഴിക്കുന്നതും. അവള്‍ വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്.

അതാണ് അവളില്‍ എന്നെ ആകര്‍ഷിച്ചത്. ജ്വാലയും ജീവിതത്തില്‍ വേര്‍പിരിയലിലൂടെ കടന്നു പോയ ആളാണ് . ഞങ്ങള്‍ സംസാരിച്ചു, പരസ്പരം മനസിലാക്കി. എല്ലാം നന്നായി പോകുന്നു എന്നും വിശാല്‍ വിഷ്ണു പറഞ്ഞു. 18 വയസ്സുകാരന്റെ പ്രണയമല്ല എന്റെ മനസ്സില്‍ ഇപ്പോള്‍ ഉള്ളത്.

പക്വതയുള്ള വ്യക്തിയായി, പ്രാക്ടിക്കലായി ഒരു അഭിമുഖത്തില്‍ വിഷ്ണു പറഞ്ഞിരുന്നു. 2005ലായിരുന്നു സഹ ബാഡ്മിന്റണ്‍ താരമായ ചേതന്‍ ആനന്ദുമായി ജ്വാലയുടെ വിവാഹം കഴിയുന്നത്. 20111ല്‍ ഇവര്‍ വേര്‍ പിരിയുകയും ചെയ്തു. ജ്വാലയും വിഷ്ണുവും ഉടന്‍ തന്നെ വിവാഹിതരാകുമെന്ന് ഇരുവരും നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

Most Popular

To Top