Entertainment

കമൽഹാസൻ ചിത്രം ‘വിരുമാണ്ടി’ ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ റിലീസിന് തയ്യാറാകുന്നു

 

കോവിഡ് പ്രതിസന്ധി സിനിമ ലോകത്തെ മൊത്തത്തിൽ ഒന്ന് ഉലച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിത്രങ്ങൾ എല്ലാം ഇപ്പോൾ ഒ. ടി. ടി റിലീസ് ആയാണ് വരുന്നത്.കമൽഹാസൻ ചിത്രം ‘വിരുമാണ്ടി’ ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ റിലീസിന് തയ്യാറാകുന്നു എന്ന വാർത്ത ആണ് തമിഴ് സിനിമ ലോകത്ത് നിന്ന് പുറത്ത് വരുന്നത് .

2004 ജനുവരി 14ന് പൊങ്കൽ റിലീസായിട്ടായിരുന്നു ചിത്രം തീയറ്ററുകളിലെത്തിയത്. 17ാം വർഷം ഗംഭീരം ആകുന്നതിന്റെ ഭാ​ഗമായി ഈ മാസം 14ന് ചിത്രം പ്രൈമിൽ റിലീസ് ചെയ്യും. ഇപ്പോൾ വിരുമാണ്ടിയുടെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടപ്പോൾ തന്നെ വലിയ തരംഗം ആണ് കാണാൻ കഴിയുന്നത്.

കമൽഹാസൻ സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ചതിലും വലിയ വിജയം ആയിരുന്നു കൈവരിച്ചത് . താരം കാളക്കൂറ്റനുമായി ഏറ്റുമുട്ടുന്ന രം​ഗങ്ങൾ അന്ന് തിയറ്ററിൽ വലിയ ഹർഷാരവത്തോടെ ആണ് പ്രേക്ഷകർ സ്വീകരിച്ചത്. ജെല്ലിക്കെട്ട് രംഗങ്ങൾക്കു വേണ്ടി ചിത്രീകരിച്ച ഭാ​ഗങ്ങളിൽ ഒരു ഡ്യൂപ്പിന്റെ പോലും സഹായം ഇല്ലാതെ ആണ് കമൽ അഭിനയിച്ചത് എന്ന് അന്ന് വാർത്തകൾ വന്നിരുന്നു.

ആക്ഷൻ രം​ഗങ്ങളിലും എടുത്തു കാണിക്കാതെ മിതമായ ഇഫക്ടുകളാണ് ചിത്രത്തിൽ ഉപയോ​ഗിച്ചിട്ടുളളത്. റോപ്പ് മാത്രം ഉപയോ​ഗിച്ചുളള സാഹസിക രം​ഗങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മേക്കിങ് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട് .

അഭിരാമി, പശുപതി, നെപ്പോളിയൻ, രോഹിണി, നാസർ എന്നിവരായിരുന്നു വിരുമാണ്ടിയിലെ മറ്റ് അഭിനേതാക്കൾ. പ്രൈം റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയ്ലറും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കേശവ് പ്രകാശ് ആണ് ഛായാഗ്രഹണം. രാം സുധർശനും കമൽ ഹാസനും ചേർന്നായിരുന്നു ചിത്രത്തിന്റെ എ​ഡിറ്റിങ് നിർവ്വഹിച്ചത്. ഇളയരാജയുടേതാണ് സംഗീതം.

 

Most Popular

To Top