
മിക്ക താരസുന്ദരിമാരും ആരാധകരുടെ മനസ്സിൽ ഇടം നേടാൻ ഇടയാക്കിയ ഒരു വൈറൽ സീൻ അല്ലെങ്കിൽ ഒരു ഗാനം ഉണ്ടാകും. പിന്നീട് ആ സീനിലോ പട്ടിലോ അഭിനയിക്കുന്ന നായികമാരുടെ സൗന്ദര്യം. സൗന്ദര്യം ആണ് പല യുവാക്കളുടെയും ഉറക്കം കളയുന്നത്.അത്തരത്തിൽ ഒറ്റ കാഴ്ച കൊണ്ട് ആരാധകരുടെ ഹൃദയം തകർത്തു യുവാക്കളുടെ ക്രഷ് ആയി മാറിയ ചില നടിമാർ ഉണ്ട്. ഇപ്പോൾ ട്രെൻഡിങ്ങിൽ നിൽക്കുന്ന അത്തരം ചില നടിമാരെ നോക്കാം .

മലയാളത്തിന്റെ പ്രിയ നായിക പ്രിയ വാരിയർ ഒരൊറ്റ സീൻ കൊണ്ട് യുവാക്കളുടെ ഹരം ആയി മാറിയ നടിയാണ്. കണ്ണടച്ച് തോക്ക് ചൂണ്ടി താരം ചേക്കേറിയത് പലരുടെയും ഉറക്കം കളഞ്ഞുകൊണ്ടായിരുന്നു. ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രവാചനാതീതമായ കോളിളക്കം ആയിരുന്നു സൃഷ്ടിച്ചത് .
ചെറിയ ഒരു കാലയളവു കൊണ്ട് കോടി കണക്കിന് ആരാധകരാണ് താരത്തിന് ലഭിച്ചത്. ഒരു മില്ല്യണ് ഫോളോവേർസ് ആണ് ഇൻസ്റ്റഗ്രാമിൽ താരത്തെ പിന്തുടരുന്നത്. ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളം നടിമാരുടെ കണക്ക് എടുത്താൽ പ്രിയ വാര്യർക്ക് ഒന്നാം സ്ഥാനം ആയിരിക്കാം.

ഗൂഗിളിൽ ദ ക്രഷ് ഓഫ് ഇന്ത്യ എന്ന് സെർച്ച് ചെയ്യുമ്പോൾ കിട്ടുന്ന പേരാണ് രശ്മിക മന്ദന. വിരലിൽ എണ്ണാവുന്ന കുറച്ച് ചിത്രങ്ങൾ കൊണ്ട് മാത്രം വലിയ ആരാധകവൃന്ധം താരത്തിനു ഉണ്ട്. ലക്ഷകണക്കിന് ആരാധകർ ഉണ്ട് താരത്തിനു. താരത്തിന്റെ ക്യൂട്ട് മുഖം ആണ് ഇതിന്റെ പ്രധാന കാരണം.
2016 കിറിക്ക് പാർട്ടി എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റ കുറിക്കുന്നത് . തെലുങ്ക് സിനിമകളിലൂടെ താരം തന്റെ അഭിനയമികവ് തെളിയിച്ചു.മലയാളത്തിലും നിരവധി ആരാധകർ താരത്തിനു ഉണ്ട്. താരത്തിന്റെ ചിരിയും ആരാധകരെ അടിമപെടുത്താൻ കഴിയുന്നത് ആണ്.

സിനിമാ രംഗത്ത് ഉള്ളവർക്ക് മാത്രമല്ല ആരാധകർ ക്രിക്കറ്റിൽ കൂടിയും ആരാധകരെ നേടി എടുക്കാം എന്ന് തെളിയിച്ച സുന്ദരി ആണ് ക്രിക്കറ്റ് താരം സ്മൃതി മന്ദ. ഒരു സെഞ്ച്വരിയെടിച്ചപ്പോൾ ഹെൽമെറ്റ് ഊരി പൊക്കി പിടിച്ചു കാണിക്കളെ നോക്കി ഒരു കിടുക്കാച്ചി ചിരി ചിരിച്ചു കൊണ്ടാണ് ആരാധകരെ സ്വന്തം ആക്കിയത് താരം .ആ ചിരിയിൽ ആളുകൾ മയങ്ങി പോയി എന്ന് തന്നെ പറയാം.

2017 ലെ മിസ് വേൾഡ് കിരീടം നേടിയാണ് മാനുഷി ചില്ലർ ആരാധകരെ സ്വന്തം ആക്കിയത്. വളരെ ചെറിയ സമയം കൊണ്ടാണ് താരവും നിരവധി ആരാധകരെ സ്വന്തം ആക്കിയത് . ഹരിയാനയിലെ ഒരു മെഡിക്കൽ വിദ്യാർത്ഥിയാണ് മാനുഷി ചില്ലർ. ഒരൊറ്റ രാത്രി കൊണ്ടാണ് ലക്ഷകണക്കിന് ആരാധകർ താരത്തിനു ഉണ്ടായത് എന്നതാണ് വിചിത്രം.

ഇൻസ്റ്റാഗ്രാമിൽ 60 ലക്ഷത്തിനടുത്ത് ഫോളോവേർസ് ഉള്ള നടിയാണ് സാക്ഷി മാലിക്. ബൂം ഡിഗ്ഗി ഡിഗ്ഗി എന്ന ഗാനത്തിലൂടെ താരം കൂടുതൽ ജനശ്രെദ്ധ നേടിയത് .ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് താരം നിരവധി ആളുകളെ തന്റെ ആരാധകർ ആക്കി കളഞ്ഞു.

