Entertainment

പ്രണയാർദ്ര സേവ് ദി ഡേറ്റ്, വീണ്ടും വൈറലായി ദമ്പതികൾ!!!

സേവ് ദി ഡേറ്റുകളിലാണ് ഇന്ന് ഫോട്ടോഗ്രാഫേഴ്സ് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നത്. സംഭ്യതയുടെ അതിർവരമ്പുകൾ ലംഖിച്ചു എന്നുപറഞ്ഞു കൊണ്ട് സദാചാര വാദികൾ ചില സമയങ്ങളിൽ മുന്നിട്ട് വരുമ്പോഴും പ്രണയത്തിന്റെ പല മാനങ്ങളിൽ സേവ് ദി ഡേറ്റുകൾ സോഷ്യൽമീഡിയയിൽ സ്ഥാനം പിടിച്ചെടുക്കുന്നു.

പല രീതിയിൽ വ്യത്യസ്തതയർന്ന ഫോട്ടോഷൂട്ടുകൾ എടുക്കുവാനും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുവാനും ഏതറ്റവും വരെ പോകാൻ തയ്യാറാകുന്ന ദമ്പതികളും ഫോട്ടോഗ്രാഫേർസുമാണ് സേവ് ദി ഡേറ്റ് ഇത്രയും വിജയമാകുവാൻ സഹായിച്ചത്.

എല്ലാം മാറിക്കൊണ്ടിരിക്കുന്ന ഈ ന്യൂ ജനറേഷൻ കാലത്തിലെ പുതിയ മാറ്റത്തിലൊന്നാണ് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ. ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് അർച്ചന , അക്ഷയ് എന്നിവരുടെ ചിത്രങ്ങൾ ആണ്.
ജിം ട്രെയ്നറും മോഡൽ കൂടിയായ അർച്ചനയെ ഏവർക്കും പരിചയമുള്ളതാണ്.

റിച്വൽസ് ഫോട്ടോഗ്രാഫി പകർത്തിയ ചിത്രങ്ങളിൽ ഇരുവരും സിനിമകളെ വെല്ലും വിധം ആണ് റൊമാൻസ് പങ്കുവെച്ചിരിക്കുന്നത്. പ്രണയത്തിന്റെ നിറങ്ങളായ ചുവപ്പും വെള്ളയും ഇരുവരുടെ വസ്ത്രങ്ങൾ ആയതോടെ ചിത്രങ്ങൾക്ക് കൂടുതൽ മിഴിവേകി.

Most Popular

To Top