നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയത്തിലേയ്ക്ക് അരങ്ങേറ്റം നടത്തിയ ആളാണ് വിനു മോഹന്‍. പിന്നീട് കുറെ സിനിമകളില്‍ താരം അഭിനയിച്ചു. 2013ല്‍ നടിയായ വിദ്യ മോഹനെയാണ് വിനു വിവാഹം ചെയ്തത്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷവും സിനിമയും അഭിനയവുമായി ഇരുവരും മുന്നോട്ട് പോകുകയാണ്. ഇടയ്ക്കിടെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പഴയ പ്രണയത്തെ കുറിച്ച് വിനു മോഹന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ്. വിദ്യയെ വിവാഹം ചെയ്തതിനെക്കുറിച്ചും താരം പറയുന്നുണ്ട്.
വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇരുവരുടേതും.എന്നാല്‍ വളരെ നേരത്തെ തന്നെ വിദ്യയെ അറിയാമായിരുന്നു. അമ്മയുടെ മീറ്റിങ്ങിനും മറ്റും വെച്ചുമാണ് വിദ്യയെ ആദ്യമായി കാണന്നത് പിന്നീട് ബന്ധുക്കള്‍ വഴി വിവാഹലോചന വന്ന് നടത്തുകയായിരുന്നു. നഷ്ട പ്രണയത്തെ കുറിച്ച് ചേദിച്ചപ്പോള്‍ താരം ഇപ്രകരമാണ് പറഞ്ഞത്. ബ്രേക്കപ്പ് ആയപ്പോള്‍ അധികം സങ്കടം തോന്നിയില്ല. എന്നാല്‍ പ്രണയിച്ച കുട്ടിയേയും അവരുടെ രണ്ട് കുട്ടികളേയും കണ്ടപ്പോള്‍ ചെറിയ വിഷമം തോന്നിയെന്ന് വിനു മോഹന്‍ അഭിമുഖത്തില്‍ പറഞ്ഞു.
തനിയ്ക്ക് അന്ന് പ്രണയം പറയാന്‍ പറ്റിയില്ലെന്നും വിനു പറയുന്നു. അഞ്ചാം ക്ലാസിലോ മറ്റൊ പഠിക്കുമ്പോഴായിരുന്നു തന്റെ ആദ്യ പ്രണയം. ഒപ്പം ക്ലാസില്‍ പഠിച്ച പെണ്‍കുട്ടിയായിരുന്നു ആള്. യുപി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും രണ്ട് സ്കൂളിലായി. പിന്നീട് ഒരു ദിവസം പെണ്‍കുട്ടിയെ ആരോ ശല്യപ്പെടുത്തുന്നു എന്ന് പറഞ്ഞ് സുഹൃത്തിന്റെ കയ്യില്‍ ഒരു കത്ത് കൊടുത്ത് വിട്ടു.
അന്നത്തെ ഏറ്റവും ഹീറോയിസം ഉള്ള വാഹനം സൈക്കിളാണ്. അന്ന് സൈക്കളില്‍ പോയി ആ കുട്ടിയെ ചോദ്യം ചെയ്തു. ഏറ്റവും ഒടുവില്‍ ആ കത്ത് അമ്മയുടെ കയ്യില്‍ കിട്ടി. പിന്നീട് ഞാന്‍ എപ്പോള്‍ സ്കൂള്‍ വിട്ട് വരുമ്പോഴും ഈ കത്ത് വീട്ടില്‍ ചര്‍ച്ചയാകുമായിരുന്നു.
അന്നൊക്കെ ബ്രേക്കപ്പായാല്‍ പിന്നീട് മറ്റൊന്നും ഇനി ജീവിതത്തില്‍ സംഭവിക്കല്ലെന്ന് തോന്നിപ്പോകും. പ്രണയം വീട്ടില്‍ പിടിക്കുമ്പോള്‍ ആ സമയത്തൊക്കെ ടെന്‍ഷനാണ്. എന്നാല്‍ പിന്നീട് ആലോചിക്കുമ്പോള്‍ ഏറെ രസകരസമായിട്ടാണ് തോന്നാറുള്ളത്. പോയതിനെ കുറിച്ചോര്‍ത്ത് സങ്കടപ്പെടേണ്ട കാര്യമില്ല. മറ്റൊരാള്‍ ലൈഫിലേയ്ക്ക് എത്തുമ്പോള്‍ അതൊക്കെ അങ്ങ് മാറുമെന്നും വിനു പറയുന്നു.
