Entertainment

അഡ്ജസ്റ്മെന്റ് ചെയ്യണം പൈസ പ്രശ്നമല്ല..!! താൻ നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി വിന്ദുജ..!

മലയാളത്തിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട സീരിയൽ ആയിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ചന്ദനമഴ.അമൃത എന്ന കഥാപാത്രം പ്രേക്ഷകരും ട്രോള്ളൻമാരും ഇരു കൈയ്യും നിട്ടി സ്വീകരിച്ച ഒരു കഥാപാത്രം ആയിരുന്നു. സീരിയൽ നല്ല റേറ്റിംഗോടെ മുൻപോട്ടു പോയിരുന്നത് . ചന്ദനമഴ എന്ന സീരിയല്‍ വഴി അമൃതയെ അവതരിപ്പിച്ചുകൊണ്ട് ഏവരുടെയും ഹൃദയം കവർന്ന നായിക ആണ് മേഘ്‌ന വിന്‍സെന്റ്. വിവാഹത്തെ തുടർന്ന് താരം പരമ്പരയില്‍ നിന്ന് പിന്‍മാറിയപ്പോള്‍ അമൃതയുടെ കഥാപാത്രത്തിനു ജീവൻ നൽകിയത് വിന്ദുജ വിക്രമന്‍ ആയിരുന്നു. തുടക്കം മുതല്‍ അമൃത ആയി മേഘന ആയിരുന്നതിനാൽ പെട്ടന്ന് ഉള്ള താരത്തിന്റെ മാറ്റം ആരാധകരെ വേദനിപ്പിച്ചു. എന്നാൽ വിന്ദുജ വളരെ തന്മയത്തോടെ ആ കഥാപാത്രത്തെ മികച്ചത് ആക്കി. അതോടെ മേഘനയോളം അല്ലെങ്കിൽ മേഘനയെക്കാൾ പ്രേക്ഷരുടെ മനസ്സിൽ താരം നില ഉറപ്പിച്ചു.

സോഷ്യൽ മീഡിയയിൽ സജീവം ആയ താരം പല സാമൂഹ്യ പ്രശങ്ങൾക്കും തന്റെ അഭിപ്രായം പറയാറുണ്ട് . വിമർശിക്കാൻ ഉള്ളത് ഒക്കെ വിമർശിക്കാനും മടിയില്ല. സീരിയൽ രംഗത്ത് സജീവമല്ല എങ്കിൽ പോലും പ്രേക്ഷരുടെ പ്രിയപ്പെട്ട താരം ആണ് വിന്ദുജ .തനിക്ക് ഒരു പ്രണയം ഉണ്ടെന്നു അടുത്ത കാലത്ത് താരം തുറന്ന് പറഞ്ഞിരിന്നു. “താന്‍ ഒരു സാധാരണ പെണ്‍കുട്ടി ആണെന്നും അതുകൊണ്ട് തന്നെ എല്ലാ പെണ്‍കുട്ടികളെയും പോലെ എനിക്കും ഒരു പ്രണയമുണ്ടെന്ന്”
ആയിരുന്നു താരത്തിന്റെ വാക്കുകൾ . പ്രണയം എന്നും കാമുകന്‍ എന്നും പറഞ്ഞു നടക്കുന്നതില്‍ എനിക്ക് താല്‍പര്യമില്ലെന്നും വിവാഹം ഉടനെ ഉണ്ടാകും എന്നും താരം തുറന്ന് പറഞ്ഞിരുന്നു.

മിനിസ്‌ക്രീൻ വഴി ആണ് താരം ബിഗ്സ്‌ക്രീനിൽ എത്തുന്നത്. സിനിമയിൽ അവസരം ലഭിച്ചപ്പോൾ ഒരു അനുഭവം ഉണ്ടായി എന്ന് താരം തുറന്നു പറയുക ആണ്. അവസരം ഉണ്ടെന്ന് പറഞ്ഞു തന്നെ വിളിച്ചയാള്‍ പറഞ്ഞ വാക്കുകൾ താരം തുറന്ന് പറയുക ആണ്.

വാക്കുകൾ ഇങ്ങനെ…

” സിനിമയിലെ എല്ലാം അറിയാമല്ലോ ഒരുപാട് അഡ്ജസ്റ്റ്‌മെന്റ് ചെയ്യേണ്ടിവരും പണം ഒരു വിഷയമല്ല “

ഇത് താരം തുറന്നു പറഞ്ഞിരിക്കുക ആണ്.

Most Popular

To Top