Entertainment

കാശൊന്നും പ്രേശ്നമല്ല.!!!! അഡ്ജസ്റ്റ് ചെയ്യേണ്ടി വരും !!! തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിന്ദുജാ വിക്രമൻ.

മലയാളികൾ എന്നും നല്ല സീരിയലുകളെ കൈനീട്ടി സ്വീകരിച്ചിട്ടേ ഉള്ളു.. അത്തരത്തിൽ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു സീരിയൽ ആണ് ചന്ദനമഴ. മലയാള സീരിയൽ ചരിത്രത്തിൽ തന്നെ വലിയൊരു വിജയങ്ങളിൽ ഒന്നായ ചന്ദനമഴയിലെ പ്രധാന കഥാപാത്രം ആയിരുന്നു അമൃത എന്ന കഥാപാത്രം. അമൃത എന്ന കഥാപാത്രത്തിന് ആദ്യം ജീവൻ കൊടുത്തത് മേഘ്‌ന എന്ന അഭിനേത്രിയായിരുന്നു എന്നാൽ മേഘ്‌ന പിന്മാറിയപ്പോൾ മേഘ്‌നയ്ക്ക് പകരം വന്ന അഭിനേത്രിയാണ് വിന്ദുജാ വിക്രമൻ .
പുതിയൊരു താരത്തിനെ കൊണ്ടുവരുമ്പോൾ മലയാളി കുടുംബ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന് അണിയറ പ്രവർത്തകർക്ക് സംശയം ഉണ്ടായിരുന്നു എന്നാൽ വിന്ദുജാ ഏവരെയും ഞെട്ടിച്ചു കൊണ്ട് ആ കഥാപത്രത്തിനെ വളരെ ഭംഗിയായി അവതരിപ്പിച്ചു.

ചുരുക്കം സമയം കൊണ്ടാണ് വിന്ദുജാ ജനപ്രീതി നേടിയെടുത്തത്. തുടർന്ന് നിരവധി അഭിമുഖങ്ങളിലും താരം പങ്കെടുത്തിരുന്നു. അത്തരത്തിൽ ഒരു അഭിമുഖത്തിൽ താൻ പങ്കു വെച്ച തന്റെ ദുരനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. സിനിമയിൽ നിന്ന് അവസരങ്ങൾ വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ആണ് വിന്ദുജാ പറഞ്ഞത് . ” സിനിമയിൽ നിന്ന് അവസരങ്ങൾ വന്നിരുന്നു. എന്നാൽ അയാൾ പറഞ്ഞു അഡ്ജസ്റ്റ് ചെയ്യേണ്ടി വരും സിനിമയല്ലേ അറിയാലോ. പൈസ ഒരു പ്രേശ്നമല്ല എന്നൊക്കെയാണ് എന്നാൽ ഞാൻ അത് നിഷേധിച്ചു.

എന്നും വിന്ദുജാ വ്യക്തമാക്കി.

Most Popular

To Top