Entertainment

സൂപ്പർ താരങ്ങൾക്കു പോലും എന്നോട് വിരോധം തോന്നാനുളള പ്രധാന കാരണക്കാരൻ ദിലീപാണ്. എങ്കിലും അയാൾ വീണ് കിടക്കുമ്പോൾ ചവിട്ടാൻ ഞാൻ തയ്യാറല്ല” ദിലീപ്പിനെ കുറിച്ച് വിനയൻ.

ആളുകൾക്ക് എന്നും മനസ്സിൽ ഓർമ്മിക്കാൻ പാകത്തിനുള്ള ഒരുപാട് മികച്ച ചിത്രങ്ങൾ സമ്മാനിച്ച
മലയാളത്തിലെ പ്രമുഖ സംവിധായനാണ് വിനയൻ. സ്വന്തമായി നിലപാടുകളുള്ള പേരിൽ നിരവധി തവണ മാറ്റി നിർത്തപ്പെട്ട നടൻ കൂടി ആണ് വിനയൻ.അതിന്റെ പേരിൽ നിരവധി വിലക്കുകളും താരത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ തന്റെ പേരിൽ ഉള്ള എല്ലാ വിലക്കുകളെയും അതിജീവിച്ചു സിനിമയിൽ വിനയൻ വീണ്ടും സജീവമായി കഴിഞ്ഞു .


ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് വിനയൻ സംവിധാനം ചെയ്ത അവസാന ചിത്രം.
നടൻ ജയസൂര്യയെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് വിനയനായിരുന്നു. ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന ചിത്രത്തിൽ വിനയൻ കണ്ടെത്തിയ മികച്ച ഒരു പ്രതിഭ ആയിരുന്നു ജയസൂര്യ. ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രം ആയിരുന്നു ആ ചിത്രത്തിലെ ഊമ പയ്യൻ . എന്നാൽ . ഈ സിനിമയിൽ അഭിനയിക്കാൻ ആദ്യം തീരുമാനിച്ചത് ജനപ്രിയ നായകൻ ദിലീപിനെ ആയിരുന്നു. ഇത് വിനയൻ തന്നെ ആണ് തുറന്നു പറഞ്ഞത്.

വിനയന്റെ വാക്കുകളിലൂടെ…..

” ഷൂട്ടിങ്ങ് തുടങ്ങാനിരിക്കവേ ദിലീപിന്റെ ചില നിബന്ധനകൾ അംഗീകരിക്കാൻ കഴിയാതെ വരികയായിരുന്നു. അങ്ങനെയാണ് ദിലീപിനെ മാറ്റി ഈ വേഷത്തിലേക്ക് ജയസൂര്യ എത്തിയത്. എഴുത്തുകാരനെ മാറ്റണമെന്നതടക്കമുള്ള ഡിമാന്റുകൾ ദിലീപ് മുന്നോട്ട് വച്ചു. സിനിമയുടെ ക്യാപ്റ്റൻ ഡയറക്ടറാണെന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാൻ. ഡയറക്ടറെ ചോദ്യം ചെയ്യുന്ന നായകനെ ഞാൻ വിലമതിക്കില്ല.

ദിലീപിന് നൽകിയ അഡ്വാൻസ് തിരികെ വാങ്ങിച്ച് ആ ചിത്രത്തിൽ ജയസൂര്യയെ ഞാൻ നായകൻ ആക്കുകയായിരുന്നു. എന്റെ ഏഴ് സിനിമകളിൽ ദിലീപായിരുന്നു നായകൻ. അയാൾ സൂപ്പർ താരമായപ്പോൾ പിന്നെ ഡിമാന്റുകൾ മുന്നോട്ട് വെക്കുവാൻ തുടങ്ങി. അയാളുടെ വഴിക്ക് പോകുവാൻ എനിക്ക് താൽപര്യമില്ല. നല്ല പിള്ളയായി നടിച്ച് കുറെ അവാർഡുകൾ വാങ്ങാനും, ലോബിയുടെ ഭാഗമാവാനുമൊന്നും എനിക്ക് താത്പര്യമില്ല.


സൂപ്പർ താരങ്ങൾക്കു പോലും എന്നോട് വിരോധം തോന്നാനുളള പ്രധാന കാരണക്കാരൻ ദിലീപാണ്.
എങ്കിലും അയാൾ വീണ് കിടക്കുമ്പോൾ ചവിട്ടാൻ ഞാൻ തയ്യാറല്ല. നടിയുടെ വിഷയം വന്നപ്പോൾ എന്നെ ഒരുപാട് പേർ ചർച്ചയ്ക്കു വിളിച്ചിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം ഞാൻ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്… ”

റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിനയൻ മനസ്സ് തുറന്നത്.

Most Popular

To Top