Entertainment

വിമല രാമന്റെ സൗന്ദര്യം കൂടിയതല്ലാതെ കുറഞ്ഞില്ല എന്ന് ആരാധകർ. താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ടു ഞെട്ടി ആരാധകർ.;

ഇത്രയും നാൾ ആയിട്ടും വിമല രാമന്റെ സൗന്ദര്യം കൂടിയതല്ലാതെ കുറഞ്ഞില്ല എന്ന് ആരാധകർ. താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ടു ഞെട്ടി ആരാധകർ.

ഒരു വേനൽപുഴയിൽ തെളിനീരിൽ എന്ന് തുടങ്ങുന്ന ഒരു ഗാനം മാത്രം മതി വിമല രാമൻ എന്ന നടിയെ മലയാളികൾക്ക് ഓർക്കാൻ. നിരവധി ആരാധകരുള്ള താരമാണ് വിമലാരാമൻ. സുരേഷ് ഗോപി ചിത്രമായ ടൈംമിലൂടെ മലയാളി വെള്ളിത്തിരയിൽ ആളുകളുടെ ശ്രെദ്ധ ആയി മാറിയ താരം ആണ്. അടുത്ത സമയത്ത് ആയി സിനിമയിൽ നിന്ന് ഇടവേള എടുത്തു നിൽക്കുക ആണ് താരം. എങ്കിലും സോഷ്യൽ മീഡിയൽ താരം സജീവമാണ്. പുതിയ ചിത്രങ്ങളും ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിൽ കൂടി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് താരം.


മലയാളത്തിലെ സൂപ്പർ നടന്മാരുടെ ഒക്കെ നായിക ആയി തിളങ്ങാൻ ഉള്ള ഭാഗ്യം ലഭിച്ച നടി കൂടി ആണ് വിമല. മോഹൻ ലാൽ നായകനായ ഒപ്പം എന്ന ചിത്രത്തിലും വിമല ഉണ്ടായിരുന്നു. അതുപോലെ മോഹൻലാൽ ചിത്രം ആയ കോളേജ് കുമാരനിൽ നായിക ആയത് വിമല ആയിരുന്നു. മമ്മൂട്ടി നായകനായ നസ്രാണീയിലും നായികപദവി താരത്തിനു ആയിരുന്നു. ദിലീപിനൊപ്പം റോമിയോ എന്ന ചിത്രത്തിലും താരം മികച്ച പ്രകടനം നടത്തി. വിമലരാമൻ എന്ന നായികയെ ആളുകൾ അറിഞ്ഞത് പക്ഷെ പ്രണയകാലം എന്ന ചിത്രത്തിലേ ഗാനരംഗത്തിൽ കൂടി ആയിരുന്നു. ആ കാലഘട്ടത്തിൽ ആ ഗാനം നൽകിയ ഓളം വലുതായിരുന്നു. മലയാള ചിത്രങ്ങളിൽ കരുത്തുറ്റ കഥാപാത്രം ആയി എത്തിയ മലയാളിത്വം നിറഞ്ഞ മുഖം ഉള്ള വിമല മലയാളി ആണ് എന്ന് തന്നെ ആണ് എല്ലാരുടെയും വിശ്വാസം. എന്നാൽ അത്‌ അങ്ങനെ അല്ല എന്ന് പലർക്കും അറിയില്ല. .


ഇപ്പോൽ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. നിമിഷങ്ങൾ കൊണ്ടാണ് ചിത്രങ്ങൾ വൈറൽ ആയത് . വിമലാരാമൻ പങ്ക് വയ്ക്കുന്ന ചിത്രങ്ങളിൽ എല്ലാം തന്നെ മിഴുവേകിയ ബാക്ക്ഗ്രൗണ്ട് ആണ് ഉള്ളത്. ഇപ്പോഴും അതിന് മാറ്റം വന്നിട്ടില്ല. കടലിന്റെ വശ്യതയിൽ ചുവപ്പിൽ അതിസുന്ദരി ആയി ആണ് ചിത്രങ്ങളിൽ താരം പ്രത്യക്ഷപെട്ടത്. സോഷ്യൽ മീഡിയയിൽ രണ്ടു ലക്ഷത്തോളം ഫോളോവേർസ് ഉള്ള താരത്തിന്റെ ചിത്രങ്ങൾ പെട്ടന്ന് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു

Most Popular

To Top