Entertainment

വിക്രം വേദ ഹിന്ദി റീമേക്കിൽ ആമീർ ഖാന്റെ വേഷത്തിൽ പകരം ഹൃത്വിക്ക് റോഷൻ.

സൂപ്പർ ഹിറ്റ്‌ തമിഴ് ചിത്രം വിക്രം വേദ ഹിന്ദിയിൽ റീമേക്ക് ചെയ്യുക ആണ്. ഹിന്ദി റീമേക്കിൽ ഹൃത്വിക്ക് റോഷനും സെയ്ഫ് അലിഖാനും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അധോലോക നായകൻ ആയ വേദ ആയി ഹൃത്വിക്ക് എത്തുന്നു എന്നാണ് റിപ്പോർട്ട്‌ . ഇത് ആമീർ ഖാനുവേണ്ടി വച്ചിരുന്ന വേഷം ആയിരുന്നു പിന്നീട് അത്‌ ഹ്രിത്വിക്കിൽ എത്തുക ആയിരുന്നു എന്നും പറയുന്നു. പോലീസ് കഥാപാത്രം ആയ വിക്രം ആയി സെയ്ഫ് അലിഖാനാണ് എത്തുന്നത്. തമിഴ് ചിത്രം ഒരുക്കിയ ഗായത്രി -പുഷ്‌കർ ജോഡി തന്നെ ആണ് ഹിന്ദി പതിപ്പ് സംവിധാനത്തിന്റെ അമരത്തും.

2017 ഇൽ വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ്‌ ശശിക്കാന്ത് നിർമ്മിച്ച തമിഴ് നിയോ -നോയർ ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് വിക്രം വേദ. ആർ മാധവൻ,വിജയ് സേതുപതി എന്നിവർ ആയിരുന്നു തമിഴ് പതിപ്പിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം മികച്ച വിജയം തന്നെ ആയിരുന്നു. ശ്രെദ്ധ ശ്രീനാഥ്‌,കതിർ, വരലക്ഷ്മി ശരത്കുമാർ എന്നിവർ ആണ് മറ്റു വേഷങ്ങളിൽ എത്തുന്നത്.

Most Popular

To Top