Entertainment

നടന്‍ വിജയ് തന്റെ പ്രതിഫലത്തില്‍ 20 കോടി രൂപ കുറച്ചു

വിജയ് എന്ന പേരില്‍ പ്രശസ്തനായ ജോസഫ് വിജയ് ചന്ദ്രശേഖര്‍ തമിഴ് സിനിമ മേഖലയിലെ പ്രശസ്ത നായക നടനും, നര്‍ത്തകനും, പിന്നണി ഗായകനും മനുഷ്യസ്നേഹിയുമാണ്. ദളപതി (കമാന്‍ഡര്‍) എന്ന് ആരാധകരും മാധ്യമങ്ങളും വിശേഷിപ്പിക്കാറുള്ള അദ്ദേഹം തമിഴ് സിനിമയിലെ ഏറ്റവും കൂടുതല്‍ റെമ്യൂനറേഷന്‍ വാങ്ങുന്ന നടനാണ്. 2017-ോടെ അദ്ദേഹം രജനികാന്തിന് ശേഷം തമിഴ് സിനിമയിലെ ഏറ്റവും പ്രേക്ഷകപ്രീതിയുള്ള നടനായി മാറി. നായകനായി 64 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം 8 വിജയ് അവാര്‍ഡുകളും, 3 തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും, ഒരു സൈമ അവാര്‍ഡും അടക്കം ഒട്ടനവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ സെലബ്രിറ്റികളുടെ റെമ്യൂനറേഷനിന്റെ അടിസ്ഥാനത്തിലുള്ള ഫോര്‍ബ്സ് ഇന്ത്യയുടെ സെലബ്രിറ്റി 100 ലിസ്റ്റില്‍ വിജയ് 7 തവണ ഇടം നേടിയിട്ടുണ്ട്.

വിജയ് നായകനാകുന്ന 65-ാം ചിത്രം എ.ആര്‍. മുരുകദാസ് സംവിധാനം ചെയ്ത് സണ്‍ പിക്ച്ചേര്‍സ് നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കോളിവുഡില്‍ നിന്നുളള പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിജയ് ഈ സിനിമക്കായി പ്രതിഫലം കുറച്ചിരിക്കുകയാണ്. സിനിമയുടെ നിര്‍മ്മാതാക്കളെ സഹായിക്കുന്നതിനായി വിജയ് തന്റെ പ്രതിഫലത്തില്‍ നിന്ന് 20 കോടി രൂപ വെട്ടികുറക്കാന്‍ സമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ‘തുപ്പാക്കി’, ‘കത്തി’, സര്‍ക്കാര്‍’ എന്നീ വിജയ ചിത്രങ്ങള്‍ മുരുകദാസ് – വിജയ് കൂട്ടുകെട്ടില്‍ പിറന്നതാണ്. അതിനാല്‍ തന്നെ ആരാധകരും ഈ പ്രൊജെക്റ്റിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

നേരത്തെ സണ്‍ പിക്ച്ചേര്‍സ് സംവിധായകന്‍ മുരുഗദോസിന്റെ പ്രതിഫലം കുറച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ‘ദര്‍ബാര്‍’ ചെയ്യുമ്പോള്‍ മുരുഗദോസിന്റെ പ്രതിഫലം 35 കോടി രൂപ ആയിരുന്നു. എന്നാല്‍, ‘ദര്‍ബാര്‍’ പരാജയമാവുകയും, കോവിഡ് പ്രതിസന്ധി ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ മുരുഗദോസാന്റെ പ്രതിഫലം സണ്‍ പിക്ച്ചേര്‍സ് 50% വെട്ടിക്കുറച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Most Popular

To Top