Viral

വെള്ളപ്പൊക്കത്തിന് ശേഷം വൃത്തിയാക്കിയ ഉടൻ കിണർ ഇടിഞ്ഞു വീണു

കോട്ടയം : ജില്ലയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം കിണർ വൃത്തിയാക്കവേ കിണർ ഇടിഞ്ഞു വീണു. വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി അതിസാഹസികമായി രക്ഷപ്പെട്ടു.

കോട്ടയം ഈരാറ്റുപ്പെട്ട അരുവിതുറ കോളേജ് പടി സ്വദേശി അജിത്തിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു വീണത്. കഴിഞ്ഞ ദിവസം വെള്ളം കയറി കിണറിൽ ചെളി നിറഞ്ഞിരിക്കുകയായിരുന്നു. ഇത് വൃത്തിയാക്കാൻ ആണ് ആൾ കിണറ്റിൽ ഇറങ്ങിയത്. കിണറ്റിൽ നിന്നും തൊഴിലാളി കരയ്ക്കു കയറിയ ഉടൻ തന്നെ കിണർ ഇടിഞ്ഞു വീണത്.

സമാനമായ രീതിയിൽ ഇന്നലെ ഈ പ്രദേശത്തെ മൂന്ന് വീടുകളിൽ കിണർ ഇടിഞ്ഞു വീണിരുന്നു. ഇതോടെ മീനച്ചിൽ താലൂക്കിൽ ഇതോടെ നാല് കിണറുകളാണ് ഇത്തരത്തിൽ ഇടിഞ്ഞു വീഴുന്നത്.

Most Popular

To Top