Entertainment

“നീ ഏതവനായാലും 24 മണിക്കൂറിനുള്ളിൽ അനുഭവിക്കും” മോശം കമന്റ് ഇട്ടവനെ തുറന്ന് കാട്ടി വീണ നായർ

വീണ നായര്‍ സിനിമയിലും സീരിയലിലും അഭിനയം കാഴ്ച്ചവച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ്. പല റിയാലിറ്റി ഷോകളിലും താരം എത്തിയിട്ടുണ്ട്. ബിഗ്‌ബോസിലും താരം മത്സരാര്‍ത്ഥി ആയിരുന്നു.

ഇപ്പോഴിതാ വീണാ നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഒരു പോസ്റ്റിന് പിന്നാലെ മോശം കമന്റിട്ടവനെക്കുറിച്ച് താരം തന്നെ പറയുകയാണ്.

മോശമായി കമന്റിട്ടവന്റെ പ്രൊഫൈല്‍ അടക്കമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ”ഓരോ നെഗറ്റീവ് കമന്‍സ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും…’ എന്നാണ് വീണ നായര്‍ ക്യാപ്ഷന്‍ കുറിച്ചിട്ടുള്ളത്.

വളരെ അശ്ലീല പരമായിട്ടാണ് ഒരാള്‍ വീണയ്‌ക്കെതിരെ കമന്റിട്ടിരിക്കുന്നത്. പല താരങ്ങള്‍ക്കും സമാന സംഭവങ്ങള്‍ നേരത്ത, ഉണ്ടായിട്ടുണ്ട്. അത് പലരും പ്രതികരിക്കുകയും പലരും കണ്ടില്ലാന്ന് നടിക്കുകയും ചെയ്തിട്ടുണ്ട്.

Most Popular

To Top