Entertainment

‘അദ്ദേഹം എന്റെ ഹൃദയം കീഴടക്കി. നേരിട്ട് കണ്ടാല്‍ ഐ ലവ് യു പറയും.’ – വരലക്ഷ്മി ശരത്കുമാര്‍

തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍താരങ്ങളുടെ എല്ലാം നായികയായി തിളങ്ങിയ നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടാണ് നടി സിനിമയില്‍ സജീവമായത്.

തമിഴിന് പുറമേ മലയാളത്തിലും വരലക്ഷ്മി അഭിനയിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം ‘കസബ’, ‘മാസ്റ്റര്‍പീസ്’ തുടങ്ങിയ സിനിമകളിലൂടെയാണ് നടി മോളിവുഡിലും തിളങ്ങിയത്.

കോളിവുഡില്‍ ഇപ്പോള്‍ മുന്‍നിര നായികയായി വരലക്ഷ്മി അഭിനയിച്ചുകൊണ്ട് ഇരിക്കുകയാണ്. മുന്‍പ് വിശാലുമായുള്ള സൗഹൃദത്തിന് പിന്നാലെ നടി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന പ്രചരണം നടി നിഷേധിച്ചിരുന്നു.

അടുത്തു നടന്ന ഒരു അഭിമുഖത്തില്‍ തന്റെ ഇഷ്ടതാരത്തെ കുറിച്ച് വരലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താരത്തിന്റെ ഹൃദയം കീഴടക്കിയ നടന്‍ ആരാണെന്ന ചോദ്യത്തിന് പ്രഭാസിന്റെ പേരാണ് വരലക്ഷ്മി പറഞ്ഞത്. പ്രഭാസിനെ കണ്ടാല്‍ താന്‍ ഐ ലവ് യു പറയുമെന്നും വരലക്ഷ്മി പറഞ്ഞു. ‘ബാഹുബലി’യുടെ വന്‍ വിജയത്തിനു പിന്നാലെ ലോകമെമ്പാടുമായി നിരവധി ആരാധകരെ നേടിയ താരമാണ് പ്രഭാസ്.

Most Popular

To Top