Entertainment

കല്‍പ്പനയുമായി പിണങ്ങിയത് മനോജ് കെ. ജയനുമായുള്ള വിവാഹത്തോടെ ആയിരുന്നുവെന്ന്‌ ഉര്‍വ്വശി

സിനിമാ കുടുബത്തിലെ ത്രിപുര സുന്ദരികളും സഹോദരിമാരും ആയിരുന്നു ഉര്‍വ്വശി,കല്‍പ്പന, കലാരഞ്ജിനി. ഉര്‍വ്വശി അകാലത്തില്‍ അന്തരിച്ചു. ബാക്കി രണ്ടുപേരും ഇപ്പോള്‍ സിനിമയില്‍ സജീവമലല. ഇവര്‍ മൂവരും മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ ചെറുതായിരുന്നില്ല. മൂവരെയും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാനായി ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. വിവാഹം മൂലം കല്‍പ്പനയും ഉര്‍വ്വശിയും പിണക്കത്തിലായിരുന്നു. പത്ത വര്‍ഷത്തോളം ആ പിണക്കം നീണ്ടുനിന്നു. ഇപ്പോഴിതാ കല്‍പ്പനയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറച്ചില്‍ നടത്തിയ ഉര്‍വ്വശിയുടെ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

കല്‍പ്പനയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയാതിരുന്ന വിഷമം ഇപ്പോഴുമുണ്ടെന്നും ജീവിതത്തില്‍ നാം ആഗ്രഹിക്കുന്നതുപോലെയല്ല കാര്യങ്ങള്‍ നടക്കുന്നതെന്നും ഉര്‍വശി പറയുന്നു. ഒരു ചാനല്‍ പരിപാടിയിയ്ക്കിടെയാണ് ഉര്‍വ്വശി ഇക്കാര്യം പറഞ്ഞത്്. തങ്ങള്‍ തമ്മില്‍ പണ്ടുമുതലേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തന്‍ഡറെ വ്യക്തിപരമായ ഒരു തീരുമാനമാണ് തങ്ങള്‍ തമ്മില്‍ പിണങ്ങാന്‍ കാരണമായത്്. അവള്‍ പറഞ്ഞത് കേള്‍ക്കാതെയായിരുന്നു ഞാന്‍ ആ തീരുമാനമെടുത്തത്.

തങ്ങളുടെ കുടുംബത്തിന്റെ അത്ര ഐക്യം മറ്റൊരിടത്തും കാണാന്‍ സാധിക്കില്ലെന്നു പറഞ്ഞ ഉര്‍വശിതന്റെ ഒരു പ്രണയം(മനോജ് കെ ജയനുമായുള്ള ബന്ധം) കല്‍പന ചേച്ചി എതിര്‍ത്തുവെന്നു പറയുന്നു. ”അത് വേണ്ട എന്നവള്‍ ശഠിച്ചു. അതുവരെ എന്റെ എല്ലാ കാര്യങ്ങളും നോക്കിയത് കല്‍പന ചേച്ചിയാണ്.

24 വയസ്സ് വരെ ഞാന്‍ എന്ത് ചെയ്യുന്നതും കല്‍പന ചേച്ചിയെ അനുകരിച്ച് കൊണ്ടാണ്. ഒരു ഡ്രസ്സ് പോലും കല്‍പന ചേച്ചിയുടെ ഇഷ്ടപ്രകാരമാണ് എടുക്കുന്നത്.അത്രയും നിഴല്‍ പോലെ നടന്നിട്ട്, എന്റെ ജീവിതത്തിലെ ഒരു പ്രധാന വിഷയം ഞാന്‍ സ്വന്തമായി തീരുമാനിക്കുകയും അവളെ അനുസരിക്കുകയും ചെയ്യാതെ വന്നപ്പോഴുള്ള അവളുടെ മനപ്രയാസമായിരുന്നു ആ പിണക്കത്തിന് കാരണം.

അത് ശരിയല്ല, അങ്ങനെ ചെയ്യാന്‍ പാടില്ല എന്നൊക്കെ കല്‍പന ചേച്ചി പറഞ്ഞപ്പോള്‍ അതിനെ അതിജീവിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അക്കാര്യത്തിലൊക്കെ എന്നെക്കാള്‍ കൂടുതല്‍ അറിവ് അവള്‍ക്കുണ്ടായിരുന്നു. എന്നിട്ടും ഞാന്‍ അനുസരിച്ചില്ല. പിന്നീട് കല്‍പന ചേച്ചി പറഞ്ഞതാണ് സത്യമെന്ന് മനസ്സിലാകുകയും, അവള്‍ പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും ചെയ്തപ്പോള്‍ എനിക്ക് കോംപ്ലക്‌സായി. ഇതൊക്കെ ചേച്ചി പറഞ്ഞതാണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കവളെ നേരിടാന്‍ പ്രയാസമായി തോന്നി.

ഈ കോംപ്ലക്സിന്റെ പേരിലുള്ള അകല്‍ച്ചയായിരുന്നു പിന്നീടുള്ള പത്തു വര്‍ഷങ്ങളില്‍ ഞങ്ങള്‍ മിണ്ടാതിരുന്നതിനുള്ള കാരണം. ഒടുവില്‍ അതെല്ലാം മാറി സന്തോഷത്തോടെ കഴിയുമ്പോള്‍ അവളെ ദൈവം കൊണ്ടുപോകുകയും ചെയ്തുവെന്ന് ഉര്‍വശി കണ്ണീരോടെ പറഞ്ഞു.

Most Popular

To Top