ഫ്ളവേഴ്സിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകും സീരിയലിലെ എല്ലാ താരങ്ങളും പ്രേക്ഷക പ്രിയങ്കരരാണ്. അമ്മയും അച്ഛനും 5 മ്കളും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങളാണ് ഈ സീരിയല്‍ പറയുന്നത്. ഈ സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമായിരുന്നു ലച്ചുവെന്ന് ജൂഹി റുസ്തഗി.

വര്‍ഷങ്ങളായി ഈ ടീമിന്റെ ഭാഗമായിരുന്ന ലച്ചു പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ സീരിയല്‍ വിടുകയായിരുന്നു. പിന്നീട് താരത്തിന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നു.
വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് പറഞ്ഞ് വാര്‍ത്ത പ്രചരിച്ചെങ്കിലും തങ്ങള്‍ ഒരു വര്‍ഷത്തിന് ശേഷമേ വിവാഹിതരാകൂവെന്നും പഠനത്തിനായാണ് താന്‍ സീരിയലില്‍ നിന്ന് പിന്മാറിയതെന്നും താരം തന്നെ വെളിപ്പെടുത്തി.
ഇപ്പോഴിതാ പുതിയ വാര്‍ത്തയുമായി ഉപ്പും മുളകും ടീം എത്തിയിരിക്കുകയാണ്. ലച്ചുവിന് പകരം വെറെ ഒരു പെണ്‍കുട്ടി എത്തിയിരിക്കുകയാണ്. പുതിയ ആളെ എത്തിയിരിക്കുന്നതിന്റെ സൂചന നല്കിയ പ്രമോ വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
പുതിയ അതിഥി ആരാണെന്നും എന്താണെന്നുമൊക്കെ വൈകാതെ പ്രേകഷകര്‍ക്ക് അറിയാന്‍ സാധിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു.
