Entertainment

ഉപ്പും മുളകും സീരിയലിലെ ബാലുവും സുരേന്ദ്രനും യഥാര്‍ത്ഥത്തില്‍ സഹോദരന്‍മാര്‍; ചേട്ടനെക്കുറിച്ച് പറഞ്ഞ് അനിയന്‍ ബിനോജ്

ഉപ്പും മുളകിന്റെ എപ്പിസോഡുകളെല്ലാം പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ്. ബാലുവും നീലുവും മക്കളായ മുടിയന്‍, കേശു, ശിവാനി തുടങ്ങിയവരാണ് ഇപ്പോള്‍ പരമ്പരയില്‍ ഉള്ളത്. ഇപ്പോള്‍ മുടിയനെ ഇഷ്ടപ്പെട്ട് പൂജയും ഇവിടെ എത്തിയിട്ടുണ്ട്. ഉപ്പും മുളകില്‍ പ്രധാന കഥാപാത്രമായ ബാലുവും അനിയന്‍ സുരേന്ദ്രന്‍ തമ്പിയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

ഇവര്‍ യഥാര്‍ത്ഥത്തില്‍ തന്നെ സഹോദരങ്ങളാണ്. അത് എല്ലാവര്‍ക്കും തന്നെ അറിയാവുന്ന കാര്യമാണ്. ബിജു സോപാനമാണ് ബാലുവായി എത്തുന്നത് ബിജുവിന്റെ സഹോദരനാണ് ബിനോജ് ആണ് സുരേന്ദ്രന്‍ ആയി എത്തുന്നത്. ഇപ്പോള്‍ ഉപ്പും മുളകിലെക്കെത്തിയ കാര്യം ബിനോജ് പറയുകയാണ്. ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഇദേഹം മനസ് തുറക്കുന്നത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര കുളത്തൂരാണ് ബിജുവും വിനോജും താമസിക്കുന്നത്. തന്നെക്കാളും അഞ്ച് വയസ്സ് മുത്തതാണ് ചേട്ടനെന്ന് ബിനോജ് പറയുന്നു. എന്നേക്കാളും മൂത്തതാണെങ്കിലും ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും എടാ പോടാ ബന്ധമാണുളളതെന്നും ബിനോജ് പറഞ്ഞു. ചേട്ടന്റെ സുഹൃത്തുക്കള്‍ എല്ലാം എന്റെയും സുഹൃത്തുക്കളായിരുന്നു. ചേട്ടന്‍-അനിയന്‍ എന്നതിലുപരി ഞങ്ങള്‍ രണ്ടും നല്ല സുഹൃത്തുക്കളാണ്.

ഉപ്പും മുളകുമായി ചെറിയ സാമ്യതകള്‍ തങ്ങളുടെ ജീവിതത്തിലും ഉണ്ടെന്ന് താരം പറയുന്നു. പരമ്പരയിലെ എന്റെ അച്ഛന്റെ പേര് മാധവന്‍ തമ്പി എന്നും ഭാര്യയുടെ പേര് അഞ്ജന അഞ്ജു എന്നുമാണ്. ജീവിതത്തിലും ഇതേ പോലെ തന്നെയാണ് അച്ഛന്റെയും ഭാര്യയുടെയും പേരുകള്‍. ചേട്ടന്‍ നാടക നടനായിരുന്നു. താന്‍ നാടകത്തില്‍ അഭിനയിച്ചിട്ടില്ല. എന്നാല്‍ സോപാനത്തിന്റെ നാടകങ്ങളെല്ലാം കാണാറുണ്ടായിരുന്നു. അങ്ങനെ സോപാനത്തില്‍ ഉളളവരെയെല്ലാം എനിക്കും അറിയാം. അഭിനയ മോഹം ഒന്നും മുന്‍പുണ്ടായിരുന്നില്ല. യാദൃശ്ചികമായിട്ടാണ് ഉപ്പും മുളകും പരമ്പരയിലേക്ക് എത്തിപ്പെട്ടത്.

ഒരിക്കല്‍ ഫിലിം ഫെസ്റ്റിവല്‍ സമയത്ത് ഉപ്പും മുളകും സ്‌ക്രിപ്റ്റ് റൈറ്റായ കണ്ണന്‍ ചേട്ടനോട്(സുരേഷ് ബാബു) എനിക്കും ഒന്ന് തല കാണിക്കമല്ലോ എന്ന് ആഗ്രഹം പറഞ്ഞിരുന്നു. അപ്പോള്‍ തല കാണിച്ചാല്‍ മാത്രം മതിയോ? ഒന്ന് രണ്ട് വാക്കുകള്‍ കൂടി പറയേണ്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹേയ് അതൊന്നും വേണ്ടായെന്ന് ഞാന്‍ പറഞ്ഞു. പിന്നീടാണ് അദ്ദേഹം ഉപ്പും മുളകിലേക്ക് എന്നെ വിളിച്ചത്. ആദ്യം ഒരുപാട് പ്രാവശ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് എനിക്ക് സുരേന്ദ്രന്‍ തമ്പി ആകേണ്ടി വന്നു.

പ്രേക്ഷകര്‍ തന്നെ സ്വീകരിക്കുമോ എന്ന പേടി ഉണ്ടായിരുന്നു. പക്ഷേ പ്രക്ഷകര്‍ നന്നായി പിന്തുണച്ചു. അത് കൊണ്ട് തന്നെ ആത്മവിശ്വാസം കൂടിയെന്നും നടന്‍ പറഞ്ഞു. അഭിനയം എന്നത് അറിഞ്ഞു ചെയ്യേണ്ട കാര്യം ആണെന്നും കഥാപാത്രത്തെ കണ്ട് മനസിലാക്കി ഉള്‍ക്കൊണ്ടുകൊണ്ട് ചെയ്യാന്‍ ചേട്ടന്‍ പറയാറുണ്ടെ ന്നും ബിനോജ് പറഞ്ഞു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. ഇടയ്ക്ക് ചില ഓഫറുകള്‍ വന്നിരുന്നു. പക്ഷേ അപ്പോഴാണ് ലോക് ഡൗണ്‍ വന്നത്. ദൈവം സഹായിച്ച് ഇതൊക്കെ മാറുമ്പോള്‍ അവര്‍ വിളിക്കും എന്ന് തന്നെയാണ് തന്റെ പ്രതീക്ഷ എന്നും താരം പമനസ് തുറക്കുന്നു.

Most Popular

To Top