Entertainment

അന്ന് ഞാൻ ഷൂട്ടിങ്ങിനു എത്തിയത് ഓട്ടോയിലായിരുന്നു.. അന്ന് പൃഥ്വിരാജ് എന്നോട് പറഞ്ഞു…!! ഹൃദയം നിറക്കുന്ന വാർത്തയുമായി ഉണ്ണിമുകുന്ദൻ

മലയാളികളുടെ പ്രിയപ്പെട്ട മസിലളിയൻ ആണ് ഉണ്ണി മുകുന്ദൻ. ഇപ്പോൾ പല പെൺകുട്ടികളുടെയും സ്വപ്ന പുരുഷൻ ആണ് ഉണ്ണി. തിരക്കുള്ള ഒരു നടൻ ആണ് ഉണ്ണി. എന്നാൽ ഉണ്ണി നായകൻ എന്ന നിലയിലേക്ക് എത്തുന്ന ഒരു അനുഭവം പറയുക ആണ്.

‘ഒരിക്കൽ പൃഥ്വി തന്നെ സഹായിക്കാൻ മുന്നോട്ടുവന്നതും ഇപ്പോഴും അദ്ദേഹം അതുപോലെ തന്നെയാണെന്നും ആണ് ഉണ്ണി പറയുന്നത്.

ഉണ്ണി സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പിലൂടെ ആണ് ഇത് തുറന്ന് പറഞ്ഞത്.

“വർഷങ്ങൾക്ക് മുൻപ്, ഞാൻ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ സമയത്ത് ഒരു ക്രിക്കറ്റ് മാച്ചിന് ശേഷമുള്ള ഒരു ചെറിയ ഗെറ്റ്-ടുഗദറിൽ പങ്കെടുത്തിരുന്നു. ഒരു ഓട്ടോറിക്ഷയിലായിരുന്നു ഞാൻ അന്ന് ആ പരിപാടിക്കെത്തിയത്. എന്‍റെ കൈവശം അപ്പോൾ വണ്ടിയൊന്നുമില്ലായിരുന്നു. ശേഷം, രാത്രി ഏറെ വൈകിയപ്പോള്‍ എല്ലാവരും മടങ്ങുന്ന സമയത്ത് പൃഥ്വി മാത്രമാണ് എന്നോട് വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞുകൊണ്ട് ഒരു റൈഡ് ഓഫർ ചെയ്തത്. അന്ന് പൃഥ്വിയുടെ ജെന്‍റില്‍മാന്‍ ജെസ്റ്റര്‍ സ്നേഹപൂർവം ഞാൻ അവഗണിച്ചുവെങ്കിലും, ഏറെ സന്തോഷത്തോടെയാണ് അന്ന് ഞാൻ വീട്ടിലേക്ക് മടങ്ങിയത്. താങ്കൾ ഇപ്പോഴും ആ പഴയ ആൾ തന്നെയാണ്. സഹായിക്കാൻ മനസ്സുള്ളയാളും അങ്ങേയറ്റം പോസിറ്റീവും. ഏറെ വൈകിയെങ്കിലും താങ്കളോടൊപ്പം തിരശ്ശീല പങ്കിടാൻ സാധിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ട്,

എന്നാണ് ഉണ്ണി കുറിപ്പിൽ പറയുന്നത്…..

പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രം ആണ് ” ഭ്രമം ”. അടുത്ത സമയത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചിരുന്നു.
പൃഥ്വിരാജ് ചിത്രത്തിൽ പൃഥിവിക്ക് ഒപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആണ് ഉണ്ണി കുറിപ്പ് ഇട്ടത്. .

ആദ്യം ആയാണ് ഉണ്ണി മുകുന്ദനും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി ഒരുമിച്ച് ബിഗ്സ്‌ക്രീനിൽ എത്തുന്നത് .അഭിനയത്തിലും സൗന്ദര്യത്തിലും ഒരുപോലെ കട്ടക്ക് നിൽക്കുന്ന രണ്ടുപേർ ഒരുമിക്കുമ്പോൾ നല്ല പ്രതികരണം ആളുകളിൽ നിന്ന് ഉണ്ടാകും എന്ന് ഉറപ്പാണ്. മുമ്പ് പതിനെട്ടാം പടിയില്‍ അതിഥി താരങ്ങളായി ഇവർ എത്തിയിട്ടുണ്ട് . പൃഥ്വിരാജിനൊപ്പമുള്ള പഴയൊരു ചിത്രം കൂടി കുറിപ്പിന് ഒപ്പം ഉണ്ണി ഉൾപെടുത്തിയിട്ടുണ്ട്.

സുരഭി ലക്ഷ്മി, അനന്യ, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന തുടങ്ങി നിരവധി താരങ്ങള്ലും ഭ്രമത്തില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട് . ബോളിവുഡില്‍ വിജയതരംഗം സൃഷ്ട്ടിച്ച അന്ധാധുന്‍ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കാണ് ഭ്രമം എന്നാണ് വാർത്തകൾ .

Most Popular

To Top