Viral

പത്തു രൂപകൊണ്ട് ഫാനിനെ എയര്‍ കണ്ടീഷണര്‍ ആക്കാം ഒരു ലളിതമായ വിദ്യയിലൂടെ

വേനല്‍ ചൂട് കനത്തുകൊണ്ട് ഇരിക്കുന്ന ഈ സാഹചര്യത്തില്‍ ചെറിയ നിക്ഷേത്തോടെ എങ്ങനെ മുറി തണുപ്പിക്കാം എന്ന് പലരും ചിന്തിക്കുകയായിരിക്കാം. എല്ലാവര്‍ക്കും ഒരു എയര്‍ കണ്ടീഷണര്‍ വാങ്ങി ഉപയോഗിക്കാന്‍ സാമ്പത്തിക സാഹചര്യം അനുവദിച്ചെന്നുവരില്ലല്ലോ…അവര്‍ക്ക് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു കൂളറിനെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. അതിനായി വീട്ടില്‍ ആവശ്യമില്ലാത്ത ചില വസ്തുക്കള്‍ മാത്രം മതിയാകും.

പ്രധാനമായും കൂളര്‍ ഉണ്ടാക്കാന്‍ രണ്ടു പ്ലാസ്റ്റിക്ക് കുപ്പികള്‍ വേണം. ഒരു ഇരുമ്പു കമ്പിയോ പപ്പടം കുത്തിയോ കഴിയുമെങ്കില്‍ ഒരു സോള്‍ഡറിങ്ങ് അയണോ ഉപയോഗിച്ച് കുപ്പികളുടെ നടുഭാഗത്തിന് ചുറ്റും സുഷിരങ്ങള്‍ ഉണ്ടാക്കുക. കുപ്പികളുടെ താഴ്ഭാഗത്ത് ഒരു മുക്കാല്‍ ഭാഗം ചുറ്റും മുറിക്കുക. ഒരു പെഡസ്റ്ല്‍ ഫാനിലേക്ക് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ കുപ്പികള്‍ ഉറപ്പിക്കുക. പെഡസ്റ്റല്‍ ഫാനിന്റെ പുറകിലായി കുപ്പിയുടെ മുറിച്ച ഭാഗവും ഫാനും ചേര്‍ത്ത് റബ്ബര്‍ ബാന്‍ഡിന്റെ സഹായത്തോടെയാണ് ഇരുകുപ്പികളും രണ്ടു വശങ്ങളിലായി ഉറപ്പിക്കേണ്ടത്. മുറി തണുപ്പിക്കേണ്ടപ്പോള്‍ കുറച്ച് ഐസ്ക്യൂബുകള്‍ കുപ്പികളിലേക്ക് ഇടുക. പിന്നെ കൂളറിനെ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് വീഡിയോയില്‍ വിശദമായി പറഞ്ഞിട്ടുണ്ട്‌.

പ്രിയപ്പെട്ടവര്‍ക്ക് ഈ വാര്‍ത്ത പങ്കുവെക്കുമല്ലോ? കഴിയുമെങ്കില്‍ ഒരു തെര്‍മല്‍ സെന്‍സര്‍ ഉള്ള മള്‍ട്ടിമീറ്ററും ഉപയോഗിക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top