International News

വൈറ്റ് ഹൗസിന് സമീപം വെടിവെയ്പ് ; ട്രംപ് സുരക്ഷിതൻ

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ വെടി വെയ്പ്. ഡൊണാൾഡ് ട്രംപ് വാർത്താസമ്മേളനം നടത്തുന്നതിനിടയിലായിരുന്നു സംഭവം. വാർത്ത സമ്മേളനം അവസാനിച്ച ശേഷം ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

സംഭവത്തിന്‌ ശേഷം രഹസ്യ ഏജൻസികൾക്ക് നന്ദി രേഖപ്പെടുത്തികൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തു. ‘വൈറ്റ് ഹൗസിന് പുറത്തുണ്ടായ വെടിവെയ്പ് അതിവേഗമാണ് അവർ നിയന്ത്രണവിധേയമാക്കിയത്. പെട്ടെന്നുള്ള നടപടികളാണ് അവർ എപ്പോഴും സ്വീകരിക്കുക ‘ എന്നാണ് ട്വീറ്റ്.

17ത്ത് സ്ട്രീറ്റ് നോർത്ത് വെസ്റ്റിലും പെൻസിൽവാനിയ അവന്യൂ നോർത്ത് ഈസ്റ്റിലുമായിരുന്നു സംഭവo. പ്രസിഡന്റ്‌ ഹൗസിലെ ഒരു ഓഫീസറും സംഭവത്തിൽ ഉൾപ്പെട്ടതായി രഹസ്യാന്വേഷണ ഏജൻസികൾ പറഞ്ഞു. വൈറ്റ് ഹൗസിൽ ആരും കടന്നുകയറിയതായി കണ്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുക്കയാണ്.

Most Popular

To Top