Entertainment

തൃഷയ്‌ക്കെതിരെ ആരോപണവുമായി തമിഴ് ബിഗ് ‌ബോസ് താരം മീര മിഥുന്‍

തെന്നിന്ത്യന്‍ നടി തൃഷയ്‌ക്കെതിരെ ആരോപണവുമായി നടിയും തമിഴ് ബിഗ്‌ബോസ് താരവുമായ മീര മിഥുന്‍ രംഗത്ത്. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ഒരു ബിഗ്‌ബോസ് താരമാണ് മീര മിഥുന്‍. ബിഗ്‌ബോസിലെ പ്രധാന മത്സരാര്‍ത്ഥിയായിരുന്നു മീര.

സംവിധായകന്‍ ചേരന്‍ തന്നെ മോശമായി സ്പര്‍ശിച്ചുവെന്നാരോപിച്ച മീരയുടെ പരാമര്‍ശം കള്ളമായിരുന്നുവെന്ന് മനസിലായതോടെ മീരയെ പുറത്താക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരം തൃഷയെക്കുറിച്ച് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

തൃഷ തന്റെ ഹെയര്‍സ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം. ഫോട്ടോഷോപ്പ് ഉപയോഗിച്ച് തൃഷ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നതാ ണെന്നും മീര പറയുന്നു.

തൃഷ ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണെന്നും മീര മിഥുന്‍ തന്റെ പുതിയ ട്വീറ്റില്‍ പറയുന്നു. ഇനി എന്റെ ഹെയര്‍സ്‌റ്റൈലിന് സമാനമായ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹ മാധ്യമ ങ്ങളില്‍ പങ്കുവെച്ചാല്‍ വിവരം അറിയും. നിങ്ങള്‍ക്കറിയാം. ഞാന്‍ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്, വളരാന്‍ പഠിക്കൂ. മീര മിഥുന്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

നേരത്തെ മാസ്റ്റര്‍ സിനിമയിലെ വിജയുടെ ലുക്ക് (ചുണ്ടില്‍ വിരല്‍ വെച്ച് നില്‍ക്കുന്ന പോസ്) തന്നെ കോപ്പി ചെയ്തതാണെന്ന് നടി ആരോപിച്ചിരുന്നു. അതേ പോസിലുളള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് നടി ആരോപണം അറിയിച്ചത്.

Most Popular

To Top