Entertainment

പ്രശസ്ത സിനിമ താരം ടിനി ടോമിനെ മുഖ്യാതിഥി ആയി വിളിക്കരുത്..! അനുഭവം പങ്കുവെച് സിനിമ നിർമാതാവ്..!!

ചലച്ചിത്ര മേഖലയിലെ ഒരു പ്രമുഖ നിർമ്മാതാവാണ് ജോളി ജോസഫ്.ഒരുപാട് മികച്ച ചിത്രങ്ങൾ സമ്മാനിച്ച നിർമാതാവ് ആണ് അദ്ദേഹം. ഇപ്പോൾ ടിനി ടോമിനെ കുറിച്ച് ഒരു രസകരമായ ഫേസ്ബുക്ക് പോസ്റ്റ്‌ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ . സോഷ്യൽ മീഡിയയിൽ ഇപ്പോൾ വാർത്ത ആകുന്നത് ഈ ഫേസ്ബുക്ക് പോസ്റ്റ്‌ ആണ് . ഹാർട്ട് ബീറ്റ്, ചന്ദ്രനിലേക്കൊരു വഴി തുടങ്ങിയവയുടെ ഒക്കെ സംവിധായകൻ ജോളി ആണ്.

രസകരമായ രീതിയിൽ അദ്ദേഹം എഴുതിയ ഒരു പോസ്റ്റിനെ ആണ് ഉള്ളടകത്തിലെ ചില കാര്യങ്ങൾ മാത്രം എടുത്തു തലക്കെട്ട് നൽകി ആളുകൾ വൈറൽ ആക്കിയത്. .

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

പ്രശസ്ത നടൻ ടിനിടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത്
കാക്കനാടിലുള്ള ഭാവൻസ് ആദർശ വിദ്യാലയത്തിൽ വിദ്യാർത്ഥിനിയായിരുന്ന എന്റെ മൂന്നാമത്തെ മകൾ രേഷ്മക്കു നടൻ ടിനിടോം ”Best Student ” സമ്മാനം കൊടുക്കുന്നതാണ് ഫോട്ടോ …! അന്നവൾക്കു അദ്ദേഹം പറഞ്ഞു കൊടുത്ത ഏറ്റവും വലിയ ഉപദേശം നന്നായി പഠിക്കണം എന്നായിരുന്നത്രെ ..

ഉപദേശം അക്ഷരം പ്രതി അനുസരിച്ച എന്റെ മോള് ഇപ്പോൾ അയർലണ്ടിലെ ഡബ്ലിനിൽ എംഫിൽ ചെയ്യുകയാണ് …! ഈ മനുഷ്യൻ കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുണ്ടെന്നറിയാമോ ?
എന്റെ പടങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ടന്നത് വാസ്തവം തന്നെ ,

പക്ഷെ ടിനിടോമിനെ മുഖ്യാതിഥിയായി പ്രത്യേകിച്ച് സ്കൂളുകളിൽ ക്ഷണിക്കരുത് … അദ്ദേഹം വരും , ചിരിക്കും , ചിരിപ്പിക്കും , ചിന്തിപ്പിക്കും, ഉപദേശിക്കും ….പിന്നെ പിള്ളാര് പഠിക്കും , മാതാപിതാക്കളായ നമ്മുക്ക് പണീം കിട്ടും ,തീർച്ച !

ഈ ഒരു പോസ്റ്റ്‌ ആണ് ആളുകൾ നിമിഷനേരം കൊണ്ട് വളച്ചു ഓടിച്ചു ഒരു വാർത്ത ആക്കിയത്. ഏതായാലും ടിനി ടോമും ജോളി ജോസഫ് ഈ ഒറ്റ പോസ്റ്റ്‌ വഴി ഒന്നൂടെ ഫേമസ് ആയി.

Most Popular

To Top