Entertainment

ടിനി ടോം മത്സ്യകൃഷിയ്ക്ക് തന്റെ സ്ഥലം സൗജന്യമായി വിട്ടു നല്‍കി

നടന്‍ ടിനി ടോം തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് മത്സ്യകൃഷി നടത്താന്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കി. അയല്‍വാസികളായ മൂന്ന് സഹോദരന്മാര്‍ക്ക് താരം ആലുവ പട്ടേരി പുറത്തെ തന്റെ 13 സെന്റ് സ്ഥലമാണ് വിട്ടുനല്‍കിയത്. മന്ത്രി വി.എസ് സുനില്‍കുമാര്‍ മത്സ്യകൃഷിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മന്ത്രി സുനില്‍കുമാറിന്റെ വാക്കുകളിലേക്ക്, ‘ഇങ്ങനെ വരുമാനം ഉണ്ടാക്കാന്‍ കഴിയും. നമ്മുടെ മത്സ്യവ്യാപനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ഒരു വലിയ പദ്ധതിയാണ്. ടിനി ടോമിന്റെ കുടുംബം സ്വന്തം സ്ഥലം സൗജന്യമായി കൊടുത്ത് ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്. ടിനിയുടെ പ്രവര്‍ത്തി മാതൃകാപരമാണ്.’

ടിനി ടോമിന്റെ വാക്കുകളിലേക്ക്, ‘നടന്‍ ജോയ് മാത്യു സ്വന്തം സ്ഥലം കൃഷിയ്ക്കായി വിട്ടു കൊടുത്തതാണ് എനിക്ക് പ്രചോദനമായത്. അങ്ങനെ ദാനം ചെയ്യാന്‍ ആള്‍ക്കാര്‍ ഈ നാട്ടില്‍ ഉള്ളപ്പോള്‍ അത് ഒരു പ്രചോദനമാണ്. അവര്‍ അത് പ്രശസ്തിയ്ക്ക് വേണ്ടി ചെയ്യുന്നതല്ല. ചെയ്ത് കഴിയുമ്പോള്‍ നമുക്ക് ഒരു പ്രചോദനമാണ്. അപ്പോള്‍ ഇവിടെ ഇങ്ങനെ ഒരു സ്ഥലം കിടക്കുമ്പോള്‍… ഇത് ഒരു തുടക്കം മാത്രമാണ്. പുഴയില്‍ നിന്ന് കിട്ടുന്ന മത്സ്യങ്ങളുടെ ഉള്ളില്‍ പോലും പുഴുക്കളാണ്. നമ്മള്‍ എല്ലാവരും ഇന്റര്‍നെറ്റിലും ഒക്കെ കണ്ടിട്ടുള്ളതാണ്. അപ്പോള്‍ നല്ല മത്സ്യം വീട്ടില്‍ തന്നെ വളര്‍ത്താം. ആലുവയില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.’

ആലുവ എം.എല്‍.എ അന്‍വര്‍ സദത്തും ചടങ്ങില്‍ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top