Entertainment

ഗ്രെറ്റ് ഇന്ത്യൻ കിച്ചനിലെ ഈ മിസ്റ്റേക് നിങ്ങൾ ശ്രദ്ധിച്ചയിരുന്നോ?? ഡിറക്ടറും വിട്ടുപോയി..!!

ഇറങ്ങിയപ്പോൾ തന്നെ ചർച്ച ആയ ചിത്രം ആണ് ദെ ഗ്രേറ്റ് ഇന്ത്യൻ അടുക്കള അഥവാ ഒരു മഹത്തായ അടുക്കള. ഒ. ടി. ടി റിലീസ് ആയ ചിത്രം വളരെ പെട്ടന്ന് തന്നെ ജനശ്രെദ്ധ നേടി. സ്ത്രീകൾ അനുഭവിക്കുന്ന വേദനകളും വിഷങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നത് തന്നെ ആണ് ചിത്രത്തെ ചർച്ച ആക്കിയത് എന്ന് തന്നെ പറയാം. പല തരത്തിൽ ഉള്ള അഭിപ്രായങ്ങൾ ചിത്രത്തെ കുറിച്ച് വന്നു എങ്കിലും അതിൽ വ്യത്യസ്തമായ ഒരു അഭിപ്രായം കണ്ടത് അമൽ എ ശിവൻ ആണ് ഷിറ്റിയർ മലയാളം മൂവിസിൽ തന്റെ അഭിപ്രായം പങ്കു വച്ചത്.

ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് ആണ് അമൽ പറയുന്നത്. ചിത്രത്തിൽ ഒഴുകുന്ന വെള്ളത്തിൽ കുളിക്കാൻ പറയുന്ന ഒരു രംഗം ഉണ്ട്.എന്നാൽ ചിത്രത്തിൽ അത്‌ കാണിക്കുന്നത് അഴിമുഖത്തു കുളിക്കുന്നത് ആയി ആണ് എന്നാണ് അമൽ പറയുന്നത്.അടുത്ത ഷോട്ടിൽ കടൽ കാണിക്കുന്നുണ്ട് എന്നും. കടൽ കാണിക്കാതെ ഇരുന്നാൽ അത്‌ കടൽ വെള്ളം അല്ലെന്ന് വിശ്വസികാം എന്നായിരുന്നു പോസ്റ്റിൽ അമൽ പറയുന്നത്.ഏത് ചിത്രത്തിലും ഉള്ളത് പോലെ ഒരു തെറ്റ് ഇതിലും സംഭവിച്ചു എന്നും. എന്നാൽ ഒരു സിനിമ പ്രേമിയുടെ കണ്ണ് അവിടെ തന്നെ എത്തുമെന്നും അമൽ കുറിക്കുന്നു.ഒഴുകു വെള്ളം ആണെന്ന് പറഞ്ഞു നായികയെ കൊണ്ടു പോകുന്നത് അഴിമുഖത്തേക്ക് ആണ് എന്നും അമൽ പറയുന്നു.സ്വന്തം നാടായതിനാൽ തനിക്ക് അത്‌ പെട്ടന്ന് മനസിലാക്കാൻ കഴിഞ്ഞു എന്നും പോസ്റ്റിൽ പറയുന്നു.

ചിത്രത്തെ കുറിച്ച് പല റിവ്യൂ ഇറങ്ങി എങ്കിലും ഇത് വ്യത്യസ്തമായ ഒരു അഭിപ്രായം തന്നെ ആണ്. അധികം ആരും ശ്രെദ്ധിക്കാത്ത ഒന്നാണ് ഇത്. എല്ലാ സിനിമയിലും ഒരു തെറ്റ് ഉണ്ടാകാതെ ഇരിക്കില്ല. പോസ്റ്റിൽ അമൽ പറഞ്ഞതുപ്പോലെ സിനിമയെ അത്രത്തോളം ആവാഹിച്ച ഒരു സിനിമപ്രേമി അത് എങ്ങനെയും മനസിലാകും.

Most Popular

To Top