Entertainment

ടീസർ പുറത്തുവിട്ട് ആദ്യ തെലുഗു അന്തോളജി ഫിലിം .!! ആരാധകർ ഏറെ കാത്തിരുന്ന പിട്ട കാതലു ടീസർ തരംഗം…!!

തെലുങ്ക് ആരാധകർ കാത്തിരിക്കുന്ന ഒന്നാണ് നെറ്റ്ഫ്ളിക്സിന്റെ ആദ്യ തെലുങ്ക് ആന്തോളജി ചിത്രം. ചിത്രത്തിന്റെ ടീസർ പുറത്തു വന്നു എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത് . ആർ എസ് വി പി മൂവീസ്, ഫ്ളയിങ് യുണികോൺ എന്റെർറ്റൈന്മെന്റ്സ് എന്നി പ്രൊഡക്ഷൻ ഹൗസുകളുടെ ബാനറിൽ ആണ് ചിത്രത്തിന്റെ നിർമ്മാണം. ‘പിട്ട കാതലു’ എന്ന പേരിൽ ആണ് ചിത്രം ഇറങ്ങുന്നത്. സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന സ്ത്രീകളുടെ ചിത്രം ആണ് ഇത്. നാല് സ്ത്രീകളുടെ പ്രണയ – വിരഹ യാത്രകളുടെ കഥ ആണ് ചിത്രത്തിന്റെ പ്രേമേയം. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ , നന്ദിനി റെഡ്‌ഡി, സങ്കല്പ റെഡ്‌ഡി, തരുൺ ഭാസ്കർ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നത് . ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും മനസിലാക്കി കൊടുക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തി ആണ് ടീസർ ഇറങ്ങിയത്.

അമലാപോൾ, അശ്വിൻ കാകമനു, ഈഷ റബ്ബ, ജഗപതി ബാബു, ലക്ഷ്മി മഞ്ചു, സാൻവെ മേഘ്ന, സഞ്ചിത ഹെഡ്ജ്, ശ്രുതി ഹാസൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. പ്രണയം,ലൈംഗികത,റിലേഷൻഷിപ്പ് എന്നീ വിഷയങ്ങൾ ചിത്രത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. ചിത്രം ഫെബ്രുവരി 19 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ ആണ് തീരുമാനം .യൂട്യൂബിൽ റിലീസ് ചെയ്ത ആന്തോളജി ചിത്രത്തിന്റെ ടീസർ വളരെ വലിയ തരംഗം ആണ്. ട്രെൻഡിങ്ങിൽ പെട്ടന്ന് കയറി ചിത്രത്തിന്റെ ടീസർ.

കഴിഞ്ഞ മാസം തമിഴ് ആന്തോളജി ചിത്രമായ ‘പാവ കഥൈകള്‍’ നെറ്റ്ഫ്ളിക്‌സിൽ തന്നെ ആയിരുന്നു റിലീസ് ചെയ്‌തത് . സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ സംവിധാനം നിർവഹിച്ച നാല് ചിത്രങ്ങൾ ഇതിൽ ഉണ്ടായിരുന്നു . അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ല, പ്രകാശ് രാജ്, കാളിദാസ് ജയറാം, ശാന്തനു, സിമ്രന്‍, സായി പല്ലവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത് .

Most Popular

To Top