Entertainment

അയാൾ എന്റെ പിന്നിൽ പിടിച്ചു. അബദ്ധമെന്നു കരുതി. എന്നാൽ അയാൾ വീണ്ടും പിടിച്ചു..! തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറയുകയാണ് തപ്സി പനു.!!!

മോഡലിങ്ങിൽ തിളങ്ങി അഭിനയ രംഗത്തേക്ക് ചുവടുവെച്ച താരമാണ് ഏവർക്കും സുപരിചിതയായ തപ്സി പനു. ബോളിവുഡിലും കോളിവുഡിലും ഇന്ന് നിറസാനിധ്യമായ തപ്സി തെലുഗിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിൽ വളരെ അധികം സജീവമായ താരം തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെക്കാറുണ്ട്. എല്ലായിപ്പോഴും തന്റെ ചിത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന തപ്സി തന്റെ സിനിമകളിലൂടെ ആരാധകരെ കയ്യിലെടുക്കുന്നതിൽ മിടുക്കിയാണ്. അഭിനയത്തിലും സൗന്ദര്യത്തിലും ഒരുപോലെ തിളങ്ങുന്ന കുറച്ചു നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന അഭിനേത്രി കൂടിയാണ് തപ്സി.

ഡബിൾ‍സ്‌ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയുണ് തപ്സി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇന്ന് ചർച്ചയാകുന്നത് തപ്സി അഭിനയ രംഗത്തേക് വരുന്നതിനു മുമ്പ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചുകൊണ്ടണ് .

ഒരു പ്രമുഖ റേഡിയോ പരിപാടിയിൽ പങ്കെടുക്കുവാൻ ബസിൽ യാത്ര ചെയ്യുമ്പോൾ ആയിരുന്നു അത് സംഭവിച്ചത്. പിറകിൽ നിന്ന ആള് എന്റെ പിന്നിൽ പിടിച്ചു എന്നാൽ അബദ്ധം പറ്റിയതാകാം എന്നു വിചാരിച്ചു ഞാൻ മിണ്ടിയില്ല് എന്നാൽ അയാൾ വീണ്ടും പിടിച്ചു ഉടനെ ഞാൻ അയാളുടെ കൈ തിരിച്ചു പിടിക്കുകയും ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു രംഗം വഷളാകും എന്ന അവസ്ഥ വന്നപ്പോൾ അയാൾ ബസിൽ നിന്നിറങ്ങി ഓടിയെന്നും തപ്സി പറഞ്ഞു.

Most Popular

To Top