Uncategorized

രജനി കാന്തിനെയും കടത്തിവെട്ടി ദളപതി വിജയ്‌യുടെ മാസ്റ്റർ വേട്ട..!! ആദ്യ ദിനം നേടിയത് ഞെട്ടിക്കുന്ന കളക്ഷന്..!!

വിജയ് -വിജയ് സേതുപതി കൂട്ട് കെട്ടിൽ ഒരുങ്ങിയ ചിത്രം ആണ് മാസ്റ്റേഴ്സ്. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ഒരു ഓളം ഉണ്ടാക്കിയ ചിത്രം ആയിരുന്നു ഇത്.
ബ്രഹ്മണ്ട റിലീസ് ആയിരുന്നു സിനിമ.
ചിത്രത്തിന് ലോകമെമ്പാടും വലിയ സ്വീകാര്യത ആണ് ലഭിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. സിനിമ തിയേറ്ററിൽ എത്തി ആദ്യ ദിവസം തന്നെ ഓസ്‌ട്രേലിയയിൽ റിക്കാർഡ് വിജയം നേടി . മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ ബ്രെക്ക് ചെയ്തു എന്നാണ് ഏറ്റവും പുതിയ വാർത്ത .

ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം എന്ന ബഹുമതി ഇപ്പോൾ മാസ്റ്ററിന് സ്വന്തം ആണ് . രജനീകാന്തിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ ‘2.0’ നെ മലർത്തി അടിച്ചാണ് ‘മാസ്റ്റർ’ ഈ വിജയം കരസ്ഥമാക്കിയിരിക്കുന്നത് . തിയേറ്ററിൽ എത്തി ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് എടുത്താൽ വിജയിയുടെ തന്നെ സിനിമകളായ ‘സർക്കാർ’, ‘ബീഗിൾ’ എന്നിവയും ഉണ്ട് . രജനീകാന്തിന്റെ ‘2.0’, ‘കബാലി’ എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങൾ.

സിനിമയെക്കുറിച്ച് വളരെ മികച്ച പ്രതികരണം ആണ് പുറത്ത് വന്നിരിക്കുന്നത് . അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ സിനിമ ഇപ്പോൾ ഉള്ള കളക്ഷൻ ബ്രെക്ക് ചെയ്യും എന്നത് ഉറപ്പാണ് . രാജ്യത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്നാ പേര് ലഭിക്കാനും അർഹത ഉള്ള ചിത്രം ആണ്.

നടന്മാരായ വിജയ്- വിജയ് സേതുപതി തുടങ്ങിയവരെ മാസ്സ് എൻട്രിയോടെ ആയാണ് സിനിമയിൽ സംവിധായകൻ ലോകേഷ് കനകരാജ് പരിചയപ്പെടുത്തുന്നത് എന്ന് സിനിമ കണ്ടവർ പറയുന്നു . അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും ‘കബഡിയുടെ’ റീമിക്സ് പതിപ്പും വിജയ് പ്രേമികൾ വൻ ആഘോഷത്തോടെ ആണ് തീയറ്ററിൽ സ്വീകരിച്ചത്.ഒപ്പം ഹർഷാരവത്തോടും.

കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചത് . മനസ്സ് നിറഞ്ഞാണ് ഓരോ ആരാധകനും തിയേറ്ററിൽ നിന്ന് ഇറങ്ങിയത് എന്ന് തന്നെ പറയാം . ഒരു ക്ലാസ്സ്‌ പടം തന്നെ ആണ് ചിത്രം എന്ന് ആരാധകർ.

Most Popular

To Top