Entertainment

തമന്ന ഇനി പാക്കിസ്ഥാനിന്റെ മരുമകളോ? വരന്‍ പാക് ക്രിക്കറ്റ് കോച്ചോ? സത്യം ഇതാണ്

തമന്ന ഭാട്ടിയ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ്. അവര്‍ തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍ വരെ സാന്നിധ്യം അറിയിച്ച നടിയാണ്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത് തമന്നയുടെ വിവാഹ വാര്‍ത്തയാണ്. വാര്‍ത്തകള്‍ അനുസരിച്ച് പാക്കിസ്ഥാനിന്റെ മരുമകള്‍ ആകാന്‍ ഒരുങ്ങുകയാണ്. പാക്കിസ്ഥാനി ക്രിക്കറ്റ് കോച്ച് അബ്ദുള്‍ റസാഖുമായി നടി വിവാഹത്തിന് ഒരുങ്ങുകയാണ് എന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. സാനിയ മിര്‍സയ്ക്ക് പിന്നാലെ തമന്നയും പാക്ക് മരുമകളാകാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത കാട്ടുതീ പോലെ നിമിഷ നേരത്തിനുള്ളില്‍ പടര്‍ന്നു പിടിയ്ക്കുകയാണ്.

സാമൂഹിക മാധ്യമങ്ങളില്‍ തമന്നയും അബ്ദുള്‍ റസാഖും ഒരു ജ്വല്ലറി കടയില്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം വൈറല്‍ ആയിരുന്നു. അതിനു പിന്നാലെ ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്തയും എത്തുകയായിരുന്നു. അബ്ദുള്‍ റസാഖ് വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നും ഉള്ള വാര്‍ത്തകളും പ്രചരിച്ചു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ പറയുന്ന ചിത്രത്തിന് നാളുകളുടെ പഴക്കമുണ്ട്. ഒരൂ ജ്വല്ലറി കടയുടെ ഉത്ഘാടന വേളയില്‍ പകര്‍ത്തിയതാണ് ഈ ചിത്രം. തമന്നയും തന്റെ വിവാഹം സംബന്ധിച്ച് ഉയരുന്ന വാര്‍ത്തകള്‍ തള്ളിയിട്ടുണ്ട്. കമെന്റുകള്‍ക്കുള്ള തമന്നയുടെ മറുപടി ‘പാക്കിസ്ഥാനിലേക്കോ? എന്താ ഊ പറയുന്നത്? ഞാന്‍ ഇല്ലേ…’ എന്നായിരുന്നു. ഇത് കണ്ടതോടെ ആരാധകര്‍ക്ക് ആശ്വാസമായി.

തമന്നയുടെ വാക്കുകളിലേക്ക്, ‘പ്രണയം എന്ന ആശയത്തെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും വ്യക്തി ജീവിതത്തിലെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ ഒരിക്കലും അംഗീകരിക്കാന്‍ ആകില്ല.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top