Food

മദ്യത്തിന്റെ ഹോം ഡെലിവറി ആരംഭിച്ച് സൊമാറ്റോയും സ്വിഗ്ഗിയും.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭക്ഷണവിതരണം നടത്തുന്ന മുടിചൂടാമന്നന്മാരായ സ്വിഗ്ഗിയും സൊമാറ്റോയും അവരുടെ ആപ്പിലെ ‘വൈന്‍ ഷോപ്പ്സ്’ എന്ന കാറ്റഗറിയിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ച് ഹോം ഡെലിവറിയിലൂടെ മദ്യം വിതരണം ചെയ്ത് തുടങ്ങി. വ്യാഴാഴ്ച്ച റാഞ്ചിയില്‍ ആരംഭിച്ച ഈ സേവനം സാവധാനം മറ്റ് നഗരങ്ങളിലേക്ക് എത്തിക്കാന്‍ ഈ കമ്പനികള്‍ ഒരുങ്ങുകയാണ്.

ഈ കാറ്റഗറി തുടങ്ങിയതിനെ കുറിച്ച് സ്വിഗ്ഗിയുടെ പ്രോഡക്റ്റസ് വി.പിയായ അനുജ് രതി പറഞ്ഞത് ഇങ്ങനെയാണ് : ‘ഈ മഹാമാരി ആരംഭിച്ചതു മുതല്‍ സാധിക്കുന്ന എല്ലാ വഴികളിലൂടെയും ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും തദ്ദേശീയ സര്‍ക്കാരുകളെ പിന്തുണയ്ക്കാനും സ്വിഗ്ഗി ശ്രമിക്കുകയാണ്. സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും മദ്യം ഹോം ഡെലിവറി ചെയ്യുന്നതു വഴി ആള്‍ക്കൂട്ടത്തിന്റെ പ്രശ്നം പരിഹരിച്ചുകൊണ്ട് റീടെയില്‍ വില്‍പ്പനക്കാര്‍ക്ക് കൂടുതല്‍ ബിസിനസ്സ് സാമൂഹിക അകലം പാലിച്ചുകൊണ്ട്തന്നെ ഞങ്ങള്‍ക്ക് ഒരുക്കാന്‍ കഴിയും.’

ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ സുരക്ഷിതമായി മദ്യം വിതരണം ചെയ്യാനായി സ്വിഗ്ഗി നിര്‍ബന്ധമായുള്ള പ്രായ നിര്‍ണ്ണയം, ഡെലിവറി പൂര്‍ത്തിയാക്കാന്‍ ഉപഭോക്താവിനെകൊണ്ട് സാക്ഷ്യപ്പെടുത്തല്‍ എന്നീ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. പൊടുന്നനെയുള്ള പ്രായ നിര്‍ണ്ണയത്തിനായി ഉപഭോക്താവ് അവരുടെ നിലവിലുള്ള ഒരു ഗവണ്‍മെന്റ് ഐ.ഡി കാര്‍ഡിന്റെ ചിത്രവും സ്വിഗ്ഗിയ്ക്ക് ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് കെന്ദ്രീകൃതമായ ഒരു സംവിധാനത്തിലൂടെ പ്രായം നിര്‍ണ്ണയിക്കാനായി ഒരു സെല്‍ഫിയും അയച്ച് കൊടുക്കണം.

ഡെലിവറിയുടെ സമയത്ത് ഉപഭോക്താവ് നല്‍കേണ്ട ഒ.ടി.പി എല്ലാ ഓര്‍ഡറുകള്‍ക്കും ഉണ്ടാകും. സംസ്ഥാനത്തെ നിയമത്തില്‍ പ്രതിപാദിച്ച അളവിനെക്കാള്‍ മദ്യം ഉപഭോക്താവ് വാങ്ങാതെ നോക്കാനായി ഓര്‍ഡര്‍ ചെയ്യാവുന്ന മദ്യത്തിന്റെ അളവില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒരാഴ്ച്ചയ്ക്ക് ഉള്ളില്‍ ജാര്‍ഖണ്ഡിലെ മറ്റ് പ്രധാന നഗരങ്ങളിലും ഈ സേവനം ആരംഭിക്കുമെന്ന് സ്വിഗ്ഗി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ജാര്‍ഖണ്ഡിലെ മറ്റ് ഏഴ് നഗരങ്ങളില്‍ ഈ സേവനം ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ ആരംഭിക്കുമെന്ന് സൊമാറ്റോയും അറിയിച്ചു.

സൊമാറ്റോയുടെ വക്താവ് പത്രക്കുറിപ്പില്‍ പറഞ്ഞത് ഇങ്ങനെ : ‘ആവശ്യമായ അനുവാദങ്ങളും ലൈസന്‍സുകളും സ്വന്തമാക്കിക്കൊണ്ട് ഞങ്ങള്‍ ജാര്‍ഖണ്ഡില്‍ മദ്യത്തിന്റെ ഹോം ഡെലിവറി ആരംഭിക്കുകയാണ്. സാങ്കേതികതയുടെ സഹായത്തോടെയുള്ള ഒരു ഹോം ഡെലിവറിയിലൂടെയുള്ള ഒരു പരിഹാരത്തിന് ഉത്തരവാദിത്വത്തോടെയുള്ള മദ്യപാനത്തെ വളര്‍ത്തിക്കൊണ്ട് വരാനും കൂടുതല്‍ സുരക്ഷിതമായതും സാമൂഹിക അകലം പാലിക്കുന്നതുമായ ഒരു അവസരം ഒരുക്കാനും സഹായകരമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top