അഭിനയത്തിന് പുറമെ ഡബ്ബിങ് ആര്ടിസ്റ് ആയും കൂടെ പ്ലേ ബാക് സിംഗറും ഒക്കെ ആയി കഴിവ് തെളിയിച്ചിട്ടുള്ള അഭിനേത്രിയാണ് സ്വാതി റെഡ്ഡി. മലയാള സിനിമയിൽ മികച്ച ഒരുപിടി വേഷം അവതരിപ്പിച്ചിട്ടുള്ള സ്വാതി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.
ആട്, നോർത്ത് 24 കാതം, ആമേൻ എന്നീ സിനിമകളിലൂടെന് മലയാളി സിനിമ പ്രേക്ഷകർക്ക് സ്വാതിയെ പരിചയം. ജയസൂര്യ നായകനായി അഭിനയിച്ച് ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡ്യൂസ് ചെയ്ത തൃശൂർ പൂരം എന്ന സിനിമയാണ് സ്വാതി അഭിനയിച്ചു റിലീസ് ആയ അവസാന ചിത്രം.
കുറെ ഏറെ വിവാദങ്ങളിലൂടെ കടന്നുപോയിട്ടുള്ള താരം കൂടിയാണ് സ്വാതി. ഇപ്പോളിതാ ഒരു അഭിമുഖ വിഡിയോയിൽ താൻ പറഞ്ഞ ഒരു രസകരമായ മറുപടി ഇപ്പോൾ ചർച്ച ആയിരിക്കുകയാണി. കയ്യിൽ ടാറ്റൂ അടിച്ചത് കണ്ട അവതാരക അതിനെ കുറിച് സ്വതിയോട് ചോദിച്ചപ്പോൾ അതാണ് എന്റെ എനേർജിയുടെ രഹസ്യം എന്നു താരം മറുപടി പറഞ്ഞു.
ഇനിയും ടാറ്റു അടിക്കുവാൻ മോഹമുണ്ടോ എന്ന ചോദ്യത്തിനു താരം പറഞ്ഞിരിക്കുന്നത് ഇനി ടാറ്റു അടിക്കുവാണെങ്കിൽ അത് ഭർത്താവിന് കാണുവാൻ പാകത്തിന് ആയിരിക്കും എന്നാണ്. രസകരമായി പറഞ്ഞ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിക്കൊണ്ടിരിക്കുവാണ്.
