Entertainment

എന്റെ വിവാഹം ആണെന്ന് പ്രചരിച്ച വാർത്ത വ്യാജം..!! സ്വാസിക

സീത എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി ആണ് സ്വാസിക ആളുകളുടെ മനസ്സ് കീഴ്ടക്കിയത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം ആയിരുന്നു സീത.സംസ്‌ഥാന അവാർഡ് അടക്കം നേടിയ താരം ഇപ്പോൾ മലയാളത്തിലെ മികച്ച നായിക ആണ്.അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ച താരം ആണ്. ഈ വാർത്തകൾക്ക് ഉള്ള തിരി കൊളുത്തിയതും താരം തന്നെ ആണ് . ഇൻസ്റ്റഗ്രാമിൽ സുഹൃത്തിനൊപ്പം ഒരു ചിത്രം പോസ്റ്റ്‌ ചെയ്തു താരം.

അതിനെ ആരാധകരെ കുഴയ്ക്കുന്ന ഒരു ക്യാപ്ഷൻ കൊടുക്കാനും മറന്നില്ല. അതോടെ താരത്തിന്റെ വിവാഹം ഉറപ്പിച്ചു എന്നും ഉടനെ വിവാഹിതയക്കുന്നു എന്നും. ഭാവി വരൻ ആണ് ചിത്രത്തിൽ ഉള്ളത് എന്ന തരത്തിലും മറ്റും ആയി വാർത്തകൾ. നടനും എഴുത്തുകാരനുമായ ബദ്‌രിനാഥുമായി ഉള്ള ചിത്രം ആയിരുന്നു താരം പോസ്റ്റ്‌ ചെയ്തത്. ഇതിന്റെ പുറകെ ആണ് താരം വിവാഹിതയാകുന്നുവെന്ന വാർത്ത പ്രചരിച്ചച്ചത്. എന്നാൽ ഈ വാർത്ത തെറ്റാണ് എന്ന് പറഞ്ഞു പ്രതികരിച്ചിരിക്കുക ആണ് താരം. വെബ്സീരിസിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് എടുത്ത ചിത്രമാണ് അത്‌ എന്നും താരം വ്യക്തമാക്കി.

വാക്കുകൾ ഇങ്ങനെ…

‘ഞാനും ബദ്‌രിനാഥും ഒരുമിച്ചൊരു വെബ് സീരിസ് ഷൂട്ട് ചെയ്തിരുന്നു. ഫെബ്രുവരി 14ന് അതിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. അതിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് എടുത്തൊരു ചിത്രമാണത്. ആ ഫോട്ടോയ്ക്ക് അങ്ങനെയൊരു അടിക്കുറിപ്പ് നൽകാനും കാരണമുണ്ട്. ഞങ്ങൾ തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമുണ്ട്’.

‘സിനിമാകമ്പനി മുതൽ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളും കണ്ടറിഞ്ഞ ആളാണ്. ആ പ്രാധാന്യം ഉള്ളതു കൊണ്ടാണ് അങ്ങനെ എഴുതിയത്.വെബ്സീരിസിന്റെ ടെലികാസ്റ്റ് അടുത്തതുകൊണ്ടാണ് ഇപ്പോൾ ഈ ചിത്രം പങ്കുവച്ചത്.’–

Most Popular

To Top