Entertainment

എട്ടുവയസുകാരി ക്ഷേത്രത്തിൽ വെച്ച അക്രമിക്കപെട്ടപ്പോൾ ആർക്കും നൊന്തില്ല !! അങ്ങനെയെങ്കിലും ഈ ചുംബനരംഗത്തിലും നിങ്ങൾക്ക് പ്രതികരിക്കാൻ അവകാശമില്ല !!വിവാദമായ സംഭവത്തിൽ പ്രതികരിച്ച് പ്രമുഖ നടി..!!!

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ അലയടിക്കുന്ന ഒരു വിഷയമാണ് എ സുയിറ്റേബിൾ ബോയ് എന്ന ചിത്രത്തിലെ ചുംബനരംഗം. ചിത്രത്തിൽ അന്യ മതസ്ഥരായ രണ്ടുപേര് പ്രണയിച്ചതിനു ശേഷം ഒരു ക്ഷേത്രത്തിൽ വെച്ച ചുംബിക്കുന്ന രംഗം ഉണ്ടായിരുന്നു. അതിൽ പ്രതിക്ഷേധിച് നിരവധി പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു.

ചിത്രം പ്രകാശിപ്പിച്ചു നെറ്ഫ്ലിക്സിനെതിരെ ഒരു കൂട്ടം ആൾക്കാർ വിമർശനങ്ങളും പ്രതിഷേധവുമായി രംഗത് വന്നിരുന്നു. എന്നാൽ അതിനെതിരെയെല്ലാം പ്രതികരിച്ചു കൊണ്ട് സ്വരഭാസ്കർ എന്ന അഭിനേത്രി രംഗത് വന്നിരിക്കുകയാണ്
ട്വിറ്ററിൽ ആണ് താരം തന്റെ അഭിപ്രായം പങ്കു വെച്ചത്.

കുറച്ചു നാളുകൾക്ക് മുൻപ് ഒരു എട്ടു വയസുമാത്രമുള്ള പെൺകുട്ടി ഒരു ക്ഷേത്രത്തിനുള്ളിൽ വെച് അക്രമിക്കപ്പെട്ടിരുന്നു. അതിൽ രോഷം കൊള്ളാത്ത നിങ്ങൾക്ക് ഇതിൽ രോഷം കൊള്ളാൻ യാതൊരു അവകാശവുമില്ല എന്നാണ് സ്വര തന്റെ ട്വിറ്ററിൽ കുറിച്ചത് . ഇതിനു ശേഷം നിരവധി പേരാണ് സ്വരക്ക് പിന്തുണയുമായി രംഗത്ത് വന്നത് .

Most Popular

To Top