Entertainment

മരിക്കുന്നതിന് മുന്നേ സുശാന്ത് സിംഗ് രാജ്പുത് തിരഞ്ഞത് മൂന്നു കാര്യങ്ങൾ

ബോളിവുഡ് സൂപ്പർ സ്റ്റാർ സുശാന്ത് സിംഗ് രാജ്പുത് മരിക്കുന്നതിന് മുന്നേ ഗൂഗിളിൽ തിരഞ്ഞത് മൂന്നു കാര്യങ്ങളെന്നു കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സ്വന്തം പേരാണ് ആദ്യം തിരഞ്ഞത്, രണ്ടാമത് തന്റെ മുൻ മാനേജർ ദിഷ സാലിയെ കുറിച്ചാണ് കൂടുതൽ തിരഞ്ഞത്. അവസാനമായി ബൈപോളാർ ഡിസോർഡർ എന്ന മനോരോഗത്തെ കുറിച്ചാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു.

കലിന ഫോറന്‍സിക് ലാബില്‍ സുശാന്തിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും പോലീസ് പറഞ്ഞു. ദിഷയുടെ മരണവുമായി തനിക്ക് ബന്ധമുണ്ടെന്ന് സുശാന്ത് സംശയിച്ചിരുന്നു. അത് ഭയന്നാണ് തന്റെയും ദിഷയുടെയും പേരുകൾ സുശാന്ത് ഗൂഗിളിൽ സെർച്ച്‌ ചെയ്തതെന്നും പോലീസ് സംശയിക്കുന്നു. ഇതിന്റെ അന്വേഷണം ബീഹാർ പോലീസ് ആരംഭിച്ചിട്ടുണ്ട്. സുശാന്ത് മരിക്കുന്ന ജൂൺ 14 ന് ഒരാഴ്ച്ച മുന്നെയാണ് ജൂൺ 8 ന് ദിഷ മരിക്കുന്നത്. മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തില്‍നിന്നു വീണു മരിച്ച നിലയിലാണു ദിഷയെ കണ്ടെത്തിയത്. എന്നാൽ ഇത് തമ്മിൽ ബന്ധമില്ലാണെന്നാണ് മുംബൈ പോലീസിന്റെ വിശദീകരണം.

ബൈപോളാർ ഡിസോർഡറിന് അടിമയായിരുന്നത് കൊണ്ടാകാം അതിനെ കുറിച്ചും കൂടുതൽ തിരഞ്ഞതെന്നും പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുശാന്തിനെ പരിശോധിച്ച നാല് മാനസികരോഗ വിദഗ്ധരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.

Most Popular

To Top