Kerala News

സുരാജ് വെഞ്ഞാറമൂടും ഡി.കെ മുരളിയും ക്വാറന്റീനില്‍

തിരുവനന്തപുരം : നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എം.എല്‍.എ ഡി.കെ മുരളിയും കോവിഡ് സ്ഥിരീകരിച്ച ആളുമായുള്ള സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെട്ടതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിച്ചു. കോവിഡ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയ്ക്ക് സ്ഥിരീകരിച്ചിരുന്നു. നടനും എം.എല്‍.എയും ക്വാറന്റീന്‍ ലിസ്റ്റില്‍ വന്നത് തുടര്‍ന്ന് സ്റ്റേഷനിലെ പോലീസുകാര്‍ക്കൊപ്പം കൃഷി സംബന്ധമായ പരിപാടിയില്‍ ഇരുവരും പങ്കെടുത്തതോടെയാണ്.

വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐ അടക്കമുള്ള മുപ്പതോളം പോലീസുകാരെ പരിശോധനയ്ക്ക് റിമാന്‍ഡ് പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിധേയരാക്കി. സുരാജിനോടും ഡി.കെ മുരളിയോടും ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് മുന്‍കരുതലിന്റെ ഭാഗമായാണ്.

മേയ് 23ന് കോവിഡ് മഹാമാരി വിതച്ച വിപത്തില്‍ നിന്ന് കരകയറാന്‍ പാവങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്റെ പുരയിടത്തില്‍ തിരുവനന്തപുരം നഗരസഭ തുടങ്ങിയ കപ്പ കൃഷി പദ്ധതിയുടെ ഭാഗമായിരുന്നു ചടങ്ങ്. സി.ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സാമൂഹിക അകലം ചടങ്ങില്‍ പാലിച്ചിരുന്നുവെങ്കിലും മുന്‍കരുതലിന്റെ ഭാഗമായി സുരാജും സഹോദരനും വാമനപുരം എം.എല്‍.എ ഡി.കെ മുരളിയും നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു.

പ്രതിയെ റിമാന്‍ഡ് ചെയ്ത കോടതിയിലെ ജഡ്ജി അടക്കമുള്ളവരും തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരും എല്ലാം നിരീക്ഷണത്തിലാണ്. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിന്റെ പ്രവര്‍ത്തനം കെട്ടിടം അണുവമുക്തമാക്കിയശേഷം കുറച്ച് ഉദ്യോഗസ്ഥരുമായി പുനഃരാരംഭിച്ചു.

പക്ഷെ, വെഞ്ഞാറമൂടില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആള്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നത് എന്ന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രോഗി വിദേശത്തു പോയതിനോ അന്യസംസ്ഥാനങ്ങളില്‍ പോയതിനോ രേഖകള്‍ ഒന്നുമില്ല. മെയ് 22നാണ് മദ്യപിച്ച് കാര്‍ ഓടിച്ച് പോലീസുകാരെ ഇടിച്ചതിന് വെഞ്ഞാറമൂട് പോലീസ് ഇയാളെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. ഇന്നലെ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ തിരുവനന്തപുരത്ത് മാത്രം ആകെ 5966 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top