Entertainment

‘അറപ്പുണ്ടാക്കുന്ന വൃത്തികേടില്‍ മാത്രം ഞുളയ്ക്കുന്ന ചില കൃമികള്‍! ഈ കണ്ണീര്‍ കാലത്തിലും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരക്കാര്‍ക്ക് കുറവൊന്നും ഇല്ല.’ ; ഫോട്ടോയ്ക്ക് താഴെ അശ്ലീല കമെന്റ് ഇട്ട യുവാവിന്റെ ഫോട്ടോ സഹിതം പങ്കുവെച്ച് സുരഭി ലക്ഷ്മി

സമൂഹ മാധ്യമത്തില്‍ അശ്ലീല കമെന്റ് പോസ്റ്റു ചെയ്ത യുവാവിന് മറുപടിയുമായി നടി സുരഭി ലക്ഷ്മി രംഗത്തെത്തി. സുരഭിയുടെ സുഹൃത്ത് നിര്‍മ്മിച്ച ത്രിഡി മാസ്ക്ക് പരിചയപ്പെടുത്തുന്ന വീഡിയോ തന്റെ പേജില്‍ നടി പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് അശ്ലീല കമെന്റുമായി ആളുകള്‍ എത്തിയത്.

നിരവധി പേര്‍ തന്റെ വീഡിയോയെ വിമര്‍ശിച്ചെന്നും, ഈ കണ്ണീര്‍ കാലത്തിലും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരക്കാര്‍ക്ക് കുറവൊന്നും ഇല്ലെന്നും നടി പറഞ്ഞു. യുവാവിന്റെ ഫോട്ടോ സഹിതം പങ്കുവെച്ച് ആയിരുന്നു നടിയുടെ പ്രതികരണം.

സുരഭി ലക്ഷ്മിയുടെ വാക്കുകളിലേക്ക്,

‘ഇരുണ്ട കോവിഡ് കാലം ആണിത്. ഓരോ നാണയത്തുട്ടുകള്‍ പോലും കൂട്ടിവെച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ഒറ്റയ്ക്ക് ഒരു ചെറിയ ബിസിനസ്സ് പടുത്തുയര്‍ത്തി വെള്ളപ്പാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതില്‍ പിടിച്ച് കയറാനും, ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എന്റെ ഒരു സുഹൃത്താണ് രേഷ്മ ലക്ഷ്മി. 3D RRAY MASK എന്ന പേരില്‍ അവള്‍ തുടങ്ങിയ സംരംഭത്തിന് ഒപ്പം നില്‍ക്കാന്‍ ഞാന്‍ ഇട്ട പോസ്റ്റിന് താഴെ ചിലര്‍ വെറുതെ തെറി പറഞ്ഞ് പോകുന്നു.

അറപ്പുണ്ടാക്കുന്ന വൃത്തികേടില്‍ മാത്രം ഞുളയ്ക്കുന്ന ചില കൃമികള്‍! ഈ കണ്ണീര്‍ കാലത്തിലും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ല.

തെറിയുടെ ഭാഷ വഴങ്ങാത്തതുകൊണ്ട് തിരിച്ച് ഇതേ രീതിയില്‍ മറുപടി പറയുന്നില്ല. എന്നാലും ഒരുത്തന്റെ പോസ്റ്റ് ഇവിടെ ഇടുന്നു.

ഇവന്റെ ഒപ്പം ഉള്ളവര്‍ ഇവനെ തിരുത്തുക ; ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാന്‍.’

Most Popular

To Top