Entertainment

സുപ്രിയയുടെ നന്മയ്ക്ക് ജോയ് ആലുക്കാസിന്റെ സ്‌നേഹ സമ്മാനം; സുപ്രിയക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ജോയ് ആലുക്കാസ്

നമ്മള്‍ ഒരു ഉപകാരം ചെയ്താല്‍ അത് പത്ത് മടങ്ങായി തിരിച്ചു കിട്ടുമെന്നതില്‍ സംശയം ഇല്ലാത്ത കാര്യമാണ്. അത്തരത്തില്‍ കിടിലന്‍ ഒരു പ്രത്യൂപകാരം ലഭിച്ചിരിക്കുകയാണ് നമ്മുടെ വൈറല്‍ താരത്തിന്‌. സോഷ്യല്‍ മീഡിയ കൈയ്യടിച്ച സുപ്രിയയെ ആരും മറക്കാനിടയില്ല. ഒരു പാവപ്പെട്ട അന്ധനായ വൃദ്ധനെ മാനുഷിക പരിഗണനയുടെ പേരില്‍ റോഡില്‍ നിന്ന് ബസ് കയറ്റി വിട്ടപ്പോള്‍ സുപ്രിയ പോലും അറിഞ്ഞില്ല താന്‍ ചെയ്ത ഈ ചെറിയ ഉപകാരം തനിക്ക് സൗഭാഗ്യം കൊണ്ടുവരുമെന്നും ലോകം തന്നെ തനിക്കായി കൈയ്യടിക്കുമെന്നും.

തിരുവല്ല ജോളി സില്‍ക്ക്സിലെ ജീവനക്കാരിയായ സുപ്രിയയുടെ ഈ നന്‍മ മനസിന് പ്രത്യൂപകാരമായി ജോയ് ആലൂക്കാസ് ഉടമ സുപ്രിയയ്ക്കും കുടുംബത്തിനും വീട് നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജോയ് ആലുക്കാസും കുടുംബവും സുപ്രിയയെ തൃശൂരുള്ള ഹെഡ് ഓഫീസില്‍ വിളിച്ചുവരുത്തി അനുമോദിച്ചിരുന്നു.

പിന്നാലെ സര്‍പ്രൈസ് സമ്മാനം നല്‍കുമെന്ന് ജോയ് ആലുക്കാസ് അറിയിച്ചിരുന്നു. ഒടുവില്‍ സുപ്രിയ ജീവിതത്തില്‍ ഏറ്റവും ആഗ്രഹിച്ച സമ്മാനം തന്നെ അദ്ദേഹം വാഗ്ദാനം ചെയ്യുകയാ യിരുന്നു. ഒരു സര്‍പ്രൈസ് സമ്മാനം നല്‍കുമെന്ന് സര്‍ പറഞ്ഞിരുന്നു, എന്നാല്‍ ഇത്രയും വലിയൊരു സര്‍പ്രൈസായി രിക്കുമെന്ന് വിചാരിച്ചില്ലെന്ന് സുപ്രിയ പ്രതികരിച്ചു. സമൂഹ മാധ്യമത്തില്‍ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് ഒരുപാട് പേര്‍ നല്ല വാക്കുകള്‍ പറഞ്ഞെത്തിയിരുന്നു.

എന്നാല്‍ സാറിന്റെ അഭിനന്ദനം ഒരിക്കലും മറക്കാനാകില്ല. തൃശൂര്‍ ഹെഡ് ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മനസിലെ നന്മ കൈ വിടരുതെന്നാണ് സാര്‍ അന്ന് പറഞ്ഞത്. എനിക്കൊരു സര്‍പ്രൈസ് സമ്മാനമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളുടെ സ്വപ്നമായ നല്ല ഒരു വീടായിരിക്കുമെന്ന് കരുതിയില്ല. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദിനങ്ങളാണ് കടന്നുപോയത്.- സുപ്രിയ പറഞ്ഞു

നിസാരമെന്നു കരുതി ചെയ്ത ആ കാര്യത്തിന് ജീവിതത്തോളം വിലയുണ്ടെന്നും സാര്‍ ഓര്‍മ്മിപ്പിച്ചു. ജീവിതത്തില്‍ ചെയ്ത നല്ല കാര്യങ്ങളുടെ പേരിലാണ് ആ നന്മയില്‍ കണ്ണിയാകാന്‍ ദൈവം എന്നെ തെരഞ്ഞെടുത്തതെന്നും സാര്‍ പറഞ്ഞുവെന്നും സുപ്രിയ പറഞ്ഞു. മൂന്ന് വര്‍ഷമായി തിരുവല്ല ജോളി സില്‍ക്കസില്‍ ജോലി ചെയ്യുന്ന സുപ്രിയ സുരേഷ് തിരുവല്ല തൂലശ്ശേരി സ്വദേശിയാണ്. ഭര്‍ത്താവ് അനൂപും വൈഗാലക്ഷ്മി,അശ്വിന്‍ എന്നിങ്ങനെ രണ്ട് കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബമാണ് സുപ്രിയയുടേത്.

Most Popular

To Top