Entertainment

ആരാധകർ ഇനി തിരുവനന്തപുരത്തേക്ക്..!! സണ്ണി ലിയോണി കേരളത്തിലെത്തി…!!

ബോളിവുഡ് നടി സണ്ണി ലിയോണിന് കേരളത്തിൽ നിരവധി ആരാധകർ ആണ് ഉള്ളത്. പൊതുവെ ഒരു പ്രോൺ സ്റ്റാർ ആയ താരത്തിനു സ്ത്രീകൾ അടക്കം ഉള്ള ആരാധകരെ ലഭിക്കാൻ കാരണം താരത്തിന്റെ വ്യക്തി ജീവിതം തന്നെ ആണ്. യഥാർത്ഥ ജീവിതത്തിൽ നിരവധി ചാരിറ്റി പ്രവർത്തനം നടത്തുന്ന ആളാണ് താരം. കേരളത്തിൽ ഉള്ളവർ സണ്ണി ചേച്ചി എന്ന സംബോധനയോടെ ആണ് താരത്തെ വിളിക്കുന്നത്.

താരം കേരളത്തിലെത്തി എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് . ഭര്‍ത്താവും കുട്ടികളും ഒപ്പം കുടുംബസമേതം ആണ് താരം കേരളത്തിലെത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്‌ . താരം അവതാരകയായെത്തുന്ന സ്പ്ലിറ്റ്‌സ് വില്ല എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണം കേരളത്തിൽ ആണ് നടക്കുന്നത് എന്നും അതിനായി ആണ് താരം ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചേക്കേറിയത് എന്നും അറിയാൻ കഴിയുന്നത്. കോവിഡ് സാഹചര്യം നിലനിൽക്കുന്നത് കൊണ്ട് ഒരാഴ്ച ക്വാറന്റീനിലായിരിക്കും താരം. ഷോയുടെ ഷൂട്ടിംഗ് കാര്യങ്ങളും ആയി ബന്ധപ്പെട്ട് ഒരു മാസത്തോളം നടി കേരളത്തിൽ കാണും എന്നാണ് അറിയാൻ കഴിയുന്നത്.

താരം ആദ്യം അല്ല കേരളത്തിൽ എത്തുന്നത്. 2017 ല്‍ കൊച്ചിയില്‍ ഒരു ഉദ്ഘാടനതിന് എത്തിയ തങ്ങളുടെ പ്രിയപ്പെട്ട താരത്തിനു ലഭിച്ചത് സൂപ്പർ തരങ്ങൾക്ക് പോലും ലഭിക്കാത്ത വൻ സ്വീകരണം ആയിരുന്നു. നടിയെ കാണാന്‍ ആയി നിരവധി ആളുകൾ ആയിരുന്നു എത്തിയത്. ആളുകളുടെ തിരക്ക് നിയന്ത്രതീതമായിരുന്നു. അത്‌ കാരണം കൊച്ചിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാകാൻ പോലും ഇടയായി. ഈ വൻ ജനാവലിയുടെ സാന്നിധ്യവും ട്രാഫിക് ബ്ലോക്കും ഒക്കെ ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു.

Most Popular

To Top