ബോളിവുഡ് സിനിമയിൽ ഒരു രാജാവ് മാത്രമാണുള്ളത് ഏവരുടെയും പ്രിയപ്പെട്ട കിങ്ഖാൻ. ഒന്നുമില്ലാത്തവനയി വന്ന്ന് ലോകം മുഴുവൻ കീഴടക്കിയ ഷാരുഖ് ഖാന് ഉള്ള ആരാധകരുടെ എണ്ണം എണ്ണിയാൽ തീരത്തതാണ്. ഇന്ന് കുറച്ചു നിറം മങ്ങി ഇരിക്കുന്ന ഷാരുഖ് ഖാന്റെ ഒരു വമ്പൻ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
ചെന്നൈ എസ്പ്രെസ് എന്ന സിനിമക്ക് ശേഷം വലിയ വിജയങ്ങൾ കൈവശം ഇല്ലാത്ത ഖാന്റെ മക്കളും ഇപ്പോൾ സിനിമയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
ഷാരൂഖിനും ഭാര്യ ഗൗരിക്കും മൂന്നു മക്കളാണുള്ളത്. ആദ്യത്തെ രണ്ടുപേർ ഇപ്പോൾ തന്നെ സിനിമയിലേക്ക് തിരിഞ്ഞു. രണ്ടാമത്തെ മകൾ സുഹാന ഹൃസ്വ ചിത്രങ്ങളും അസിസ്റ്റന്റ് സംവിധായകയും ആയി ഇതിനോടകം വരവ് തെളിയിച്ചിട്ടുണ്ട്.
ഷാരൂഖിന്റെ എക്സപ്പീരിമെന്റൽ ചിത്രങ്ങളിൽ ഏറ്റവും വലിയ ചിത്രമായ സിറോയിലാണ് സുഹാന അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചത്. ദി ഗ്രീറ് പാർട് ഓഫ് ദി ബ്ലൂ എന്ന ഹൃസ്വചിത്രത്തിലും സുഹാന അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള താരം തന്റെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
ഇപ്പോൾ സുഹാന പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും എക്കാലത്തെയും പോലെ തന്നെ ആരാധകർ ഏറ്റെടുത്ത കഴിഞ്ഞു. അമ്മയെടുത്ത ചിത്രങ്ങളനിവ എന്ന തലകേട്ടോടുകൂടി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
