Entertainment

കമൽഹാസൻ മോശം സ്വഭാവത്തിന്റെ ഉടമ..!! ഞെട്ടിത്തെറിച്ച് സുചിത്ര..!

ആളുകൾ ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവ താരം ആണ് ഉലകനായകൻ കമലഹാസൻ. അദ്ദേഹത്തിന്റെ ആരാധകർ കോടികൾ ആണ്. അദ്ദേഹത്തിന് ഒപ്പം ഒരു രംഗം എങ്കിലും അഭിനയിക്കാൻ സാധിച്ചാൽ അത്‌ ഭാഗ്യം എന്ന് കരുതുന്നവർ ആണ് കൂടുതൽ താരങ്ങളും. അങ്ങനെ ഉള്ള താരത്തിനു എതിരെ ഇപ്പോൾ ഒരു ഗുരുതര ആരോപണങ്ങളുമായി ആണ് ഗായിക സുചിത്ര രംഗത്ത് എത്തിയിരിക്കുന്നത് . കമൽ ഹാസന്റെ സ്വഭാവം ശരിയല്ല എന്ന നിലയിൽ ഉള്ള കവിതയാണ് സുചിത്ര തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. കമൽ ഹാസൻ അറപ്പുളവാക്കുന്ന മനുഷ്യൻ ആണ് എന്നും മോശം സ്വഭാവം ഉള്ള വ്യക്തി ആണ് എന്നും സുചിത്ര കുറിച്ചു. ഇത് നിമിഷങ്ങൾ കൊണ്ട് വൈറൽ ആയിരുന്നു. അത്‌ പിന്നീട് വിവാദത്തിലേക്ക് പോകാൻ അധിക സമയം ആവിശ്യമില്ലല്ലോ. അതുകൊണ്ട് തന്നെ ആ പോസ്റ്റ്‌ സുചിത്ര തന്നെ ഡിലീറ്റ് ചെയ്തു.

കമലഹാസൻ അവതാരകനായി എത്തിയ തമിഴ് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥി കൂടേ ആയിരുന്നു സുചിത്ര. ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ലൂടെ എത്തിയ സുചിത്ര വളരെ പെട്ടന്ന് തന്നെ ഷോയിൽ നിന്നും പരാജയപ്പെട്ടു. അതിനെ തുടർന്ന് പെട്ടന്ന് തന്നെ പുറത്താകുകയും ചെയ്തിരുന്നു. സൂചി ലീക്ക്സിലൂടെ വിവാദങ്ങളിൽ നിറസാന്നിധ്യം ആയ ഗായികയാണ് സുചിത്ര.

സ്വന്തം അകൗണ്ടിൽ ഇടയ്ക്ക് ഇടയ്ക്ക് വിവാദങ്ങൾ സൃഷ്ടിക്കുന്നത് താരത്തിനു പതിവ് ആണ്. മുൻപ് ഒരിക്കൽ നടിമാരുടെയും നടന്മാരുടെ സ്വകാര്യ ചിത്രങ്ങൾ പോസ്റ്റ് ചെയതിരുന്നു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപെട്ടിരുന്നു എന്നായിരുന്നു സുചിത്ര അന്നു പറഞ്ഞ മറുപടി. മാനസിക ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഗാന രംഗത്തുനിന്നും സുചിത്ര കുറച്ചു നാളുകൾ വിട്ടു നിന്നിരുന്നു. ചികിത്സ ഒക്കെ കഴിഞ്ഞു കുറച്ചുനാളുകൾ മാത്രേ ആയുള്ളൂ സുചിത്ര വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നിട്ട്.

Most Popular

To Top