അമ്മാവന് ചിലവിനു കൊടുക്കാന്‍ സാധിക്കില്ല എന്നു പറഞ്ഞു തല്ലി ഓടിച്ചു. പിന്നീട് ആരിഫ് എന്ന പതിനൊന്ന് വയസ്സുകാരന്റെ ജീവിതത്തില്‍ സംഭവിച്ചത് നമ്മള് അറിയാതെ പോകരുത്. ഈ കാലത്ത് എത്രയോ ക്ഷുഭിത ബാല്യങ്ങള്‍ അച്ഛനും അമ്മയും വഴക്ക് പറഞ്ഞതുകൊണ്ട് വീടു വിട്ട് പോവുകയാണ്. ലക്ഷകണക്കിന് കുട്ടികളാണ്, സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച്, ഇങ്ങനെ അകന്നു ജീവിക്കുന്നത്. ഇവര്‍ക്ക് ആദ്യം കാണുന്ന ബസ്സിലോ ട്രെയിനിലോ കയറി നാടു വിടുമ്പോള്‍ തന്നെ നോവിച്ച അച്ഛനെയും അമ്മയെയും ഒരു പാഠം പഠിപ്പിക്കണം എന്ന ചിന്ത മാത്രമേ ഉണ്ടാകൂ. അവര്‍ക്ക് തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാകും.
ഈ ക്ഷുഭിത ബാല്യക്കാര് അമ്മ മരിച്ചതിനു ശേഷം വീടു വിട്ട് ഇറങ്ങിയ ആരിഫ് എന്ന 11 വയസ്സുകാരന് അനുഭവിച്ച, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളുടെയും കഷ്ടപ്പാടുകളുടെയും കണക്കു കേട്ടാല്‍ വീടു വിട്ട് ഇറങ്ങുന്നതിനു മുമ്പ് ഒന്ന് ഇരുത്തി ചിന്തിക്കും. പോലീസിന്റെയും മറ്റും സഹായ – സഹകരണങ്ങളോട് കൂടെ കണ്ടെത്തി വീടുകളില്‍ എത്തിക്കുന്ന കുട്ടികളുടെ പതിന്മടങ്ങാണ് ഇന്ന് തെരുവുകളില്‍ അനാഥ ബാല്യങ്ങളായി കഴിയുന്നത്.
ആരിഫ് എന്ന ആ പതിനൊന്നു വയസ്സുകാരന് ജി എന്‍ പി എന്ന ഫോട്ടോഗ്രാഫറോട് പറഞ്ഞത് ഇങ്ങനെ : ‘അമ്മയുടെ മരണത്തോടെയാണ് ഞാൻ വീടുവിട്ട് ഇറങ്ങിയത്. ഒരുപാട് ദിവസം തെരുവിൽ അലഞ്ഞു നടന്നു. ഒടുവിൽ ഒരു ജോലി കിട്ടി. പതിനൊന്ന് വയസ്സുകാരനായ കുട്ടി ചെയ്യാവുന്ന അതിലുമധികം ശാരീരിക ദൈർഘ്യമുള്ള നിർമ്മാണമേഖലയിലെ ജോലിയാണ് അത്. വിശപ്പടക്കാൻ എന്തെങ്കിലും ലഭിക്കുമെന്നതിനാൽ ആണ് ആ ജോലി ചെയ്യുന്നത്. മുതലാളി ക്രൂരനാണ്. ഒരുപാട് ചീത്ത പറയുകയും ദ്രോഹിക്കുകയും ചെയ്യും.
സഹിക്കുകയല്ലാതെ വേറെ നിവർത്തിയില്ല. ഇടയ്ക്ക് ഉറക്കത്തിൽ പഴയ ഓർമ്മകൾ കണ്ണുകളിലേക്ക്, അല്ലെങ്കിൽ ഓർമയിലേക്ക് കടന്നുവരും. ഉടൻ അലറി എഴുന്നേൽക്കും. അമ്മ കൂടെയുണ്ടെന്ന് തോന്നും. അല്പസമയത്തിനുശേഷം സ്ഥിര ബോധം വീണ്ടെടുക്കും. പിന്നെ കരഞ്ഞുറങ്ങും. ഞാൻ വീടുവിട്ട് വരുന്ന ദിവസം സ്കൂളിലെ കണക്ക് സാറിന് അസുഖമായിരുന്നു. ഞാൻ അദ്ദേഹത്തെ കാണാൻ പോയിരുന്നു എങ്കിലും എന്നെ അദ്ദേഹം തിരിച്ചറിഞ്ഞില്ല. എന്റെ അമ്മയും അതുപോലെ തന്നെയായിരുന്നു. എന്റെ അമ്മയും മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് എന്നെ തിരിച്ചറിയാനാകാത്ത വിധം മറന്നിരുന്നു. എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഹെലൻ ഇപ്പോൾ എന്നെ ഓർക്കുന്നുണ്ടോ എന്ന് തന്നെ അറിയില്ല. അമ്മ മരിച്ചശേഷം അമ്മയുടെ സഹോദരൻ എന്നെ ഒരുപാട് ഉപദ്രവിച്ചു. വീടുവിട്ട് ഇറങ്ങാൻ അദ്ദേഹമാണ് എന്നെ നിർബന്ധിച്ചത്. പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹം അമ്മയെ നല്ലപോലെ നോക്കി. അദ്ദേഹം ഒരു ദരിദ്രൻ ആയിരുന്നു. എന്റെ ചിലവ് കൂടി താങ്ങാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഒടുവിൽ ഞാൻ വീട് വിട്ടു ഇറങ്ങി.
ഞാൻ സ്വന്തമായി ജോലി ചെയ്ത് സമ്പാദിച്ച പണം കൊണ്ട് ഞാൻ അദ്ദേഹത്തിന് ഒരു ഷർട്ട് വാങ്ങിയിട്ടുണ്ട്. എന്നെങ്കിലും അദ്ദേഹത്തെ കാണാൻ വിധിയുണ്ടെങ്കിൽ, അത് നൽകണം. വീടുവിട്ട് ഇറങ്ങിയ ശേഷം ഞാൻ എന്റെ അമ്മയുടെ കുഴിമാടത്തിൽ പോയിരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ അമ്മയുടെ കുഴിമാടത്തിന്റെ അവശേഷിപ്പുകൾ എല്ലാം നഷ്ടമായി. അവിടെ ഒരു അടയാളമായി ഒരു മരമുണ്ടായിരുന്നു. ഗ്രാമവാസികൾ അത് വെട്ടി കളഞ്ഞു. ഇപ്പോൾ അമ്മയെ എവിടെയാണ് സംസ്കരിച്ചത് എന്നറിയാൻ യാതൊരു വഴിയുമില്ല. എന്നാൽ ആ സ്ഥലത്തു നിന്നും ഞാൻ ഒരു പിടി മണ്ണ് എടുത്തിട്ടുണ്ട്. അത് അമ്മ ഉറങ്ങുന്ന മണ്ണാണ് എന്ന സങ്കല്പത്തിൽ. രാത്രികാലങ്ങളിൽ ഒറ്റപ്പെടലും ഭയവും അനുഭവപ്പെടുന്ന നേരങ്ങളിൽ ഞാൻ ആ മണ്ണ് എന്റെ നെഞ്ചിനോട് ചേർത്തു വയ്ക്കും. അമ്മ എന്റെ നെഞ്ചിൽ കൈ വയ്ക്കുകയാണ് എന്ന് എനിക്ക് അപ്പോൾ തോന്നും. ഞാന്‍ അപ്പോൾ കിടന്നുറങ്ങും.’ പറഞ്ഞു തീര്‍ന്നപ്പോള്‍ ആരിഫ് കരഞ്ഞു പോയി.
ആരിഫ് ഇപ്പോള്‍ ജീവന് നിലനിര്‍ത്താനും ജീവിതത്തില്‍ ഉയര്‍ച്ച നേടാനും ഉള്ള കഠിന പരിശ്രമത്തിലാണ്. ജീവിതത്തിലെ ഇത്തരം പരീക്ഷണങ്ങള്‍ പൊരുതിയാണ് ജയിക്കേണ്ടത്. ആരിഫ്, അതിന് ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ അത് നിനക്ക് മാത്രമാണ്. നീ വിജയിക്കണം. അത് സംഭവിക്കുകതന്നെ ചെയ്യും. പട്ടിണി മരണങ്ങള് ഒരുപാട് ഈ രാജ്യത്ത് ഉണ്ടെങ്കിലും ജീവിതത്തില്‍ പോരാടുന്നവര്‍ ഇന്ന് അല്ലെങ്കില്‍ നാളെ വിജയിക്കുകതന്നെ ചെയ്യും.
ഇതു മക്കളോട് പറഞ്ഞു കൊടുക്കണം. അവരെ ഭയപ്പെടുത്താനല്ല. സമൂഹത്തില്‍ ഒരു കാലം വരെ എങ്കിലും സുരക്ഷിത്വത്തോടു കൂടി കഴിയണമെങ്കില്‍ വീട്ടുകാരോടൊപ്പമുള്ള സഹവാസം അനിവാര്യമാണെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍. എപ്പോഴുമൊന്നും അക്കരെയുള്ള പുല്ല് കൂടുതല്‍ പച്ചയായിരിക്കണമെന്ന് ഇല്ലെന്ന് മനസ്സിലാക്കാന്‍.
വഴിയോരങ്ങളില്‍ ഇത്തരത്തിലുള്ള കുട്ടിളെ കണ്ണില്‍ പെട്ടാല്‍ അമാന്തം കൂടാതെ അധികാരികളെ അറിയിക്കുക. നാളെ ഈ വിധി നമ്മുടെ കുടുംബങ്ങളിലും ഉണ്ടാകാം എന്ന് ചിന്തിക്കുക.
