Uncategorized

കേരളത്തിലെ അനേകം കുട്ടികളുടെ മിന്നിത്തിളങ്ങുന്ന വിജയത്തിനിടയിൽ മാന്യമായ ഒരു വിജയം ഈ കഴിഞ്ഞ SSLC പരീക്ഷയിൽ ധനീഷും കരസ്ഥമാക്കി, എലാ വിജയങ്ങൾക്കും പിറകിൽ ഈ ‘അമ്മ ആണ് !!

ഇത് ധനീഷ്,
ജൻമംകൊണ്ട് വിധി വിവിധ തരത്തിലാണ് ഈ കുട്ടിയെ പരീക്ഷിച്ചത് മുച്ചുണ്ടോടു കൂടി ജനിച്ച ഈ കുട്ടിയെ അതിന്റെ മാതാപിതാക്കൾ വിവിധ ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും ഹൃദയത്തിന് തകരാർ കണ്ടുപിടിക്കപ്പെട്ടതോടുകൂടി ഹോസ്പിറ്റലുകൾ ധനീഷിനെ കൈയൊഴിയുകയായിരുന്നു .ഈ അവസരത്തിൽ താങ്ങും തണലുമാകേണ്ട ധനീഷിന്റെ പിതാവ് ഇത്തരത്തിൽ ഒരു കുട്ടി ജനിച്ചതിന്റെ കുറ്റം മുഴുവനും ആ മാതാവിൽ ആരോപിച്ചു കൊണ്ട് സൂത്രശാലിയായ ആ മനുഷ്യൻ അവരെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

തന്റെ മകനെ പോറ്റിവളർത്തുന്നതിനു വേണ്ടി ചെങ്ങന്നൂർ മുൻസിപ്പൽ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വളരെയധികം കഷ്ടപ്പാടും വേദനകളും സഹിക്കുന്നതിനിടയിലാണ് ഒരു ദിവസം സെന്റ് തോമസ് ആശുപത്രിയിലെ മുഖവൈകല്യ വിഭാഗം ഡയറക്ടർ ഡോക്ടർ മാത്യു ചെറിയാനെ കാണാൻ ഇടയായത്. കുട്ടികളുടെ അനസ്തീഷിയ വിഭാഗം മേധാവിയും ആശുപത്രിയുടെ ഇപ്പോഴത്തെ ഡയറക്ടറുമായ ഡോക്ടർ ചാർലീ ചെറിയാനുമായുള്ള കൂടികാഴ്ചയിൽ ഒരു പ്രത്യേക തരം സെഡേഷൻ കൊടുത്തു കൊണ്ട് ഡോക്ടർ മാത്യുവിന്റെ നേതൃത്വത്തിൽ അതിവിദഗ്ദ്ധമായി പ്രാഥമിക ശസ്ത്രക്രിയ നടത്തുകയും വികൃതമായി ക്കൊണ്ടിരുന്ന മുഖത്തിന്റെ പ്രധാന വൈകല്യം മാറ്റിയെടുക്കുകയും ചെയ്തു.

മുഖത്തെ തുടർ ശസ്ത്രക്രിയകൾ ചെയ്യുന്നതിനു മുൻപ് ധനീഷിനെ ബാംഗ്ലൂരിലെ പ്രശ്സ്തമായ ഒരു ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ച് ഹൃദയ ശസ്ത്രക്രിയ നടത്താൻ സെന്റ് തോമസ് ആശുപത്രി അധികൃതർ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഓപ്പറേഷൻ സമയത്ത് അനസ്തീഷിയ മരുന്നുകളുടെ ശക്തി താങ്ങാനുള്ള ശേഷി ആഹൃദയത്തിന് ഇല്ല എന്നതാണ് അതിനു കാരണമായി അവർ അറിയിച്ചത്.

അതിനു ശേഷം സെന്റ് തോമസ് ആശുപത്രി കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ പരിപൂർണ്ണ ചുമതലകൾ ഏറ്റെടുക്കുകയും ധനീഷിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ അനേകം കുട്ടികളുടെ മിന്നിത്തിളങ്ങുന്ന വിജയത്തിനിടയിൽ മാന്യമായ ഒരു വിജയം ഈ കഴിഞ്ഞ SSLC പരീക്ഷയിൽ ധനീഷും കരസ്ഥമാക്കിയിരിക്കുന്ന വിവരം സസന്തോഷം ഈയവസരത്തിൽപങ്കു വെച്ചു കൊള്ളട്ടെ .

St.Thomas Hospital Malakkara Chengannur with
Central Travancore club Chengannur.

ആ മാതാവിന് ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്, മാതാവ് ആണ് ഏറ്റവും വലിയ ദൈവം ആ മോൻ നേടുന്ന എല്ലാ വിജയങ്ങൾക്കും അവകാശി ആ  ആയിരിക്കും  

ഇതൊരു തുടക്കം മാത്രമാണ് ഇനിയും ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ഭൂമിയിലെ ദൈവം മോന്റെ കൂടെ ഉണ്ട് ആകാശത്തിലെ ദൈവം അനുഗ്രഹിക്കട്ടെ

കടപ്പാട് : Imran Khan Mukkam

Most Popular

To Top